16 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് അഞ്ച് പേർ
Jul 8, 2021, 19:34 IST
കാസർകോട്: (www.kasargodvartha.com 08.07.2021) നഗരത്തിന് സമീപ പ്രദേശത്തെ 16 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാസർകോട് വനിതാ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ അബൂബകറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ജൂൺ 26ന് മധൂർ പഞ്ചായത്ത് പരിധിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അബൂബകർ പിടിയിലായത്. കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പരാതി.
മധ്യവയസ്കരായ സി അബ്ബാസ്, മുഹമ്മദ് ഹനീഫ, സി എ അബ്ബാസ്, ഉസ്മാന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. പെൺകുട്ടിയെയും അനുജനെയും കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ സി അബ്ബാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചതോടെയാണ് പീഡനം വിവരം പുറത്തുവന്നത്.
പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസിലിങ്ങിനും വിധേയമാക്കി. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവർ പിടിയിലായത്. പോക്സോ വകുപ്പുകളാണ് ഇവർക്ക് ചുമത്തിയിരിക്കുന്നത്. ഒരു വർഷമായി കുട്ടി പീഡനത്തിനിരയായതായാണ് ചൈൽഡ്‌ലൈൻ അന്വേഷണത്തിൽ വ്യക്തമായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിയെ പ്രതികൾ പലതവണ ചൂഷണം ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
കാസർകോട് വനിതാ സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ റജിസ്റ്റർ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. പീഡനത്തിന് ഇരയായ പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഉള്ളത്.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Molestation, Arrest, Police, Police-station, Vidya Nagar, Madhur, Panchayath, Case, Child Line, Accuse, Top-Headlines, Police arrested five people in a week.