city-gold-ad-for-blogger

Reward | ബൈകിലെത്തി പിടിച്ചുപറി നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

ബേക്കൽ: (www.kasargodvartha.com) പൊലീസിനും പൊതുജനത്തിനും തലവേദനയായ, ബൈകിലെത്തി പിടിച്ചുപറി നടത്തുന്ന സംഘത്തെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ അടുത്തിടെ നടന്ന ഒരു ഡസനിലേറെ വരുന്ന പിടിച്ചുപറി കേസുകളാണ് റിപോർട് ചെയ്തത്.

Reward | ബൈകിലെത്തി പിടിച്ചുപറി നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

പൊലീസിന് സിസിടിവി ദൃശ്യം ഉൾപെടെ ലഭിച്ചുവെങ്കിലും കവർച, പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നുവെങ്കിലും പിടിച്ചു പറി സംഘത്തെക്കുറിച്ച് സൂചന ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബേക്കൽ പൊലീസ് രംഗത്തുവന്നത്.

പ്രായമായവരെയും മധ്യവയസ് കഴിഞ്ഞ സ്ത്രീകളെയും ഇടവഴിയിൽ തടഞ്ഞുനിർത്തി സ്വർണാഭരണങ്ങൾ കവർച ചെയ്യുന്നതാണ് ബൈകിലെത്തി മോഷണം നടത്തുന്ന സംഘത്തിന്റെ രീതി. തുടർചയായി ഇത്തരം പിടിച്ചുപറി കേസുകൾ റിപോർട് ചെയ്യുകയാണ്. പൊലീസ് പണിപ്പെട്ടിട്ടും സംഘത്തിലെ ഒരാളെ പോലും കണ്ടെത്താൻ സാധിക്കാതിരുന്നതിന് പ്രധാന കാരണം പിടിച്ചുപറിക്കാർ ഹെൽമറ്റും മാസ്കും കൊണ്ട് മുഖം പാതി മറച്ചാണ് ബൈകിൽ സഞ്ചരിക്കുന്നത് എന്നത് കൊണ്ടാണ്.

Reward | ബൈകിലെത്തി പിടിച്ചുപറി നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും പൊലീസ് പുറത്തുവിട്ട് പ്രതികളെ കണ്ടത്താൻ നടത്തിയ ശ്രമവും വിഫലമായിരുന്നു. ഒടുവിലാണ് പൊലീസ് പരിതോഷികം പ്രഖ്യാപിച്ചത്. പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുകയോ തെളിവുകൾ നൽകുകയും ചെയ്താൽ പാരിതോഷികം നൽകുമെന്നാണ് പൊലീസ് പറയുന്നത്.

Keywords: News, Kasaragod, Kerala, Bekal, Police, Reward, Chain Snatchers, CCTV, Crime, Case, Police announced reward of Rs. 50,000 for those who give information about chain Snatchers.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia