city-gold-ad-for-blogger

പോലീസ് നിരാലംബര്‍ക്കും അശരണര്‍ക്കും ഒപ്പം: മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 28.01.2020) നിരാംബലര്‍ക്കും അശരണര്‍ക്കും വേണ്ടി സഹായിയായി നിലകൊള്ളുന്നവരാണ് കേരള പോലീസ് എന്നും അത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാറക്കട്ടയില്‍ കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്തിലെ പോലീസുകാരില്‍ നിന്ന് ഇന്നത്തെ പോലീസുകാര്‍ കുറേയധികം മാറിയിട്ടുണ്ട്.ഇന്ന്  നിരാംബലര്‍ക്കും അശരണര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണ് പോലീസുകാര്‍. ഓരോ പോലീസ്  സ്റ്റേഷന്‍ പരിധിയിലും സഹായം ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി സഹായം നല്‍കാന്‍ പോലീസിന് കഴിയുന്നുണ്ട്.ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ ജനസേവന രീതിയിയിലേക്ക് പോലീസിനെ മാറ്റാന്‍ സഹായിച്ചു.

ജനതയുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് പോലീസുകാരെന്ന് സ്നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെയും മനോഭാവത്തിലൂടെയും ജനങ്ങള്‍ക്ക് മനസിലാക്കികൊടുക്കാന്‍ പോലീസുകാര്‍ക്ക് കഴിയണം കുറ്റകൃത്യങ്ങളുടെ നേരേ മുഖം നോക്കാതെ നടപടിയെടുക്കാനും,എല്ലാവരെയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കാനും,നിക്ഷ്പക്ഷമായി പെരുമാറാനും കഴിഞ്ഞാല്‍, പോലീസിന്റെ ജനകീയ മുഖം തെളിമയോടെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും.

കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക വഴി മറ്റ് സഹകരണ സംഘങ്ങള്‍ക്ക് കൂടി മാതൃകയായിരിക്കുകയാണ്. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന പോലീസുകാരുടെ സംഘമായതുകൊണ്ട്,ഇത്തരം സംഘങ്ങള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുന്നതിനും നേട്ടങ്ങള്‍ സ്വന്തമാകുന്നതിനും സാധിക്കും.സഹകരണസംഘത്തിലെ അംഗങ്ങളുടെ ദൈന്യം ജീവിതത്തിന് സഹായകരമായ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും സംഘം  ശ്രദ്ധിക്കണം. സംഘത്തിലെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്,അംഗങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പറ്റുമോ എന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.\

ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് പാറക്കട്ടയില്‍ ജില്ലാപോലീസ് കാര്യാലയത്തിന് സമീപത്തായി നിര്‍മ്മിച്ച ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 1996 ല്‍ 35 അംഗങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച സംഘത്തില്‍ ഇന്ന് 1698 അംഗങ്ങള്‍ ഉണ്ട്. പരമാവധി 10 ലക്ഷം രൂപ വായ്പയും മറ്റ് ക്ഷേമ പ്രവര്‍ത്തനവും സംഘം നടത്തി വരുന്നു.ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം  കെട്ടിടത്തിന്റെ കരാറുകാരന്‍ എം എസ് പ്രദീപ്,സംഘത്തിന്റെ മുന്‍കാല ഭാരവാഹികളായ എ ബാലകൃഷ്ണന്‍ നായര്‍, കെ കെ രാഘവന്‍,വി പി കോരന്‍,പികെ ശ്രീകുമാര്‍, എം ആനന്ദന്‍, പാണ്ടിയാട്ട് കണ്ണന്‍, എം സദാശിവന്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. ജില്ലാ പോലീസ് മേധാവി ജോയിംസ് ജോസഫ്, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റ്റര്‍, കാസര്‍കോട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ്, അസി. റജിസ്ട്രാര്‍ (ജനറല്‍) കെ ജയചന്ദ്രന്‍, കെ പി ഒ എ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു, കെ പി എ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സണ്ണിജോസഫ്  എന്നിവര്‍ സംസാരിച്ചു.ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് സുരേഷ് മുരിക്കോളി സ്വഗതവും ജില്ലാ പോലീസ് സഹകരണ സംഘം ഓണററി സെക്രട്ടറി ടി ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.

പോലീസ് നിരാലംബര്‍ക്കും അശരണര്‍ക്കും ഒപ്പം: മുഖ്യമന്ത്രി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Pinarayi-Vijayan, Police, Police, Top-Headlines, police along with helpless: CM
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia