POCSO case | വഴി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ 80 വയസുകാരനെതിരെ പോക്സോ കേസ്
Sep 22, 2023, 17:48 IST
പടന്ന: (www.kasargodvartha.com) വഴി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ 80 വയസുകാരനെതിരെ പോകാസോ കേസ്. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ ഒമ്പതു വയസുള്ള പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.
പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ കുഞ്ഞിരാമ (80)നെതിരെയാണ് പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്തത്.
ഇയാളില്‍ നിന്നും പലര്‍ക്കും ദുരനുഭവം നേരിട്ടിരുന്നതായി പറയപ്പെടുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ഇയാളില്‍ നിന്നും പലര്‍ക്കും ദുരനുഭവം നേരിട്ടിരുന്നതായി പറയപ്പെടുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Keywords: POCSO case against 80-year-old man, Kasaragod, News, POCSO case, Police, Old Man, Girl, Parents, Police Station, Complaint, Kerala News.








