Vande Bharat |മംഗ്ളുറു - മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ആവേശത്തിരയിൽ പ്രയാണം തുടങ്ങി; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; 4.30 മണിക്കൂറിൽ ഇനി ഗോവയിലെത്താം
Dec 30, 2023, 21:52 IST
മംഗ്ളുറു: (KasargodVartha) മംഗ്ളൂറിനും മഡ്ഗാവിനും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ദിവസം ട്രെയിൻ 12.10ന് മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.
എട്ട് കോചുകളും ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കമുള്ള പ്രമുഖരും ട്രെയിനിൽ യാത്ര ചെയ്തു.
താൽക്കാലിക ടൈം ടേബിൾ പ്രകാരം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ രാവിലെ 8.30ന് മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് മഡ്ഗാവിൽ എത്തും. അതേ ട്രെയിൻ മഡ്ഗാവിൽ നിന്ന് വൈകിട്ട് 6.10ന് പുറപ്പെട്ട് രാത്രി 10.45ന് മംഗ്ളുറു സെൻട്രലിൽ എത്തും. മംഗ്ളുറു സെൻട്രലിലെ പുതുക്കിയ പിറ്റ് ലൈനിൽ രാത്രി വണ്ടി നിർത്തും.
എം പി നളീൻ കുമാർ കട്ടീൽ, എംഎൽഎമാരായ ഭരത് ഷെട്ടി, വേദവ്യാസ് കാമത്ത്, മേയർ സുധീർ ഷെട്ടി കണ്ണൂർ, എംഎൽസി പ്രതാപ്സിംഹ നായക്, ഡെപ്യൂടി മേയർ സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് അമൃത് ഭാരത് ട്രെയിനുകളും
മംഗ്ളുറു സെൻട്രൽ-മഡ്ഗാവ് ഉൾപ്പെടെ ആറ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുമാണ് പ്രധാനമന്ത്രി അയോധ്യയിൽ നിന്ന് ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്തത്.
Keywords: News, Top-Headlines, Mangalore-News, Train, PM flags off Vande Bharat Express between Mangaluru and Goa.
< !- START disable copy paste -->