city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

P M Arsho | മഹാരാജാസ് കോളജില്‍ നടന്നത് അതിക്രൂരമായ ആക്രമണം; പിന്നില്‍ പരിശീലനം ലഭിച്ച ഫ്രടേണിറ്റി - പോപുലര്‍ ഫ്രണ്ട് സഖ്യം; കെ എസ് യു സംരക്ഷകരുടെ റോളില്‍, എസ് എഫ് ഐ യൂനിറ്റ് സെക്രടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം: പിഎം ആര്‍ഷോ

കാസര്‍കോട്: (KasargodVartha) മഹാരാജാസിലെ എസ് എഫ് ഐ യൂനിറ്റ് സെക്രടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രടറി പിഎം ആര്‍ഷോ കാസര്‍കോട്ട് ആരോപിച്ചു. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കാംപസില്‍ അതിക്രമിച്ച് കയറി യൂനിറ്റ് സെക്രടിയെ വധിക്കാന്‍ ശ്രമിച്ചത്. മഹാരാജസിലെ സംഭവത്തില്‍ മുഴുവന്‍ കാംപസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

നടന്നത് അതിക്രൂരമായ ആക്രമണമാണ്. എസ് എഫ് ഐ യൂനിറ്റ് സെക്രടറിയെ കൊലപ്പെടുത്താനായിരുന്നു അക്രമികളുടെ ലക്ഷ്യം. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കാംപസില്‍ അതിക്രമിച്ച് കയറിയറി കുഴപ്പം ഉണ്ടാക്കിയത്.

വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി കാംപസില്‍ നടന്ന് വന്നത്. ആക്രമണത്തിന് പിന്നില്‍ ഫ്രടേണിറ്റി, കെ എസ് യു സഖ്യമാണ് പ്രവര്‍ത്തിച്ചത്. ഇത്തരം സംഘങ്ങളെ കെ എസ് യു സംരക്ഷിക്കുകയാണെന്നും ആര്‍ഷോ കുറ്റപ്പെടുത്തി.

ആക്രമണത്തിനെതിരെ ശക്തമായ വിദ്യാര്‍ധി പ്രതിഷേധം ഉയര്‍ന്നു വരും. മുഴുവന്‍ കാംപസുകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആയുധങ്ങളുമായെത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും സ്വാഭാവികമായ പ്രതികരണമാണ് അതെന്നും ആര്‍ഷോ വ്യക്തമാക്കി.

പോപുലര്‍ ഫ്രണ്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കയറി കൂടിയിട്ടുണ്ട്. ഇവര്‍ക്ക് കുടപിടിക്കുന്ന നയമാണ് കെ എസ് യു സ്വീകരിച്ചിരിക്കുന്നത്.

എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാല്‍ സ്ഥാനമാനങ്ങള്‍ തരാമെന്ന കെ പി സി സി പ്രസിഡന്റിന്റെ വാകുകേട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി കോളജില്‍ എത്തുകയാണെന്നും ആര്‍ഷോ ആരോപിച്ചു.

അതേ സമയം എസ് എഫ് ഐ ക്രയിനിലുകളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ഫ്രടേണിറ്റി നേതൃത്വം രംഗത്ത് വന്നു. സംഘര്‍ഷത്തില്‍ ഫ്രടേണിറ്റി കമീഷണര്‍ക്ക് പരാതി നല്‍കി. എസ് എഫ് ഐ ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ഫ്രടേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ശഫ്രിന്‍ പറഞ്ഞു. കാംപസില്‍ അക്രമപരമ്പരക്ക് തുടക്കമിട്ടത് എസ് എഫ് ഐ ആണെന്നും പരാതിയില്‍ പറയുന്നു. ഫ്രടേണിറ്റി പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രകടനം നടത്തി മാര്‍ഗതടസം സൃഷ്ടിച്ചുവെന്ന കുറ്റത്തിനാണ് കേസ്. കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മഹാരാജാസ് കോളജില്‍ എസ് എഫ് ഐ യൂനിറ്റ് സെക്രടറിക്ക് നേരെയുണ്ടായ വധശ്രമത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. കത്തിക്കുത്തുമായി ബന്ധപ്പെട്ട 15 പേര്‍ക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെ എസ് യു, ഫ്രടേണിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവര്‍ത്തകന്‍ ഇജിലാലിനെയാണ് പൊലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. കേസില്‍ എട്ടാം പ്രതിയാണ് ഇജിലാല്‍.


P M Arsho | മഹാരാജാസ് കോളജില്‍ നടന്നത് അതിക്രൂരമായ ആക്രമണം; പിന്നില്‍ പരിശീലനം ലഭിച്ച ഫ്രടേണിറ്റി - പോപുലര്‍ ഫ്രണ്ട് സഖ്യം; കെ എസ് യു സംരക്ഷകരുടെ റോളില്‍, എസ് എഫ് ഐ യൂനിറ്റ് സെക്രടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം: പിഎം ആര്‍ഷോ

 

എസ് എഫ് ഐ യൂനിറ്റ് നാസര്‍ അബ്ദുര്‍ റഹ് മാനായിരുന്നു കുത്തേറ്റത്. മൂന്നാം വര്‍ഷ ഇന്‍ഗ്ലീഷ് ബിരുദ വിദ്യാര്‍ഥി അബ്ദുള്‍ മാലിക്കിനെ ഒന്നാംപ്രതി ആക്കിയാണ് കേസ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ആശുപത്രി വിട്ടാല്‍ ഉടനെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കമുണ്ടെന്നാണ് വിവരം.

അക്രമി സംഘത്തില്‍ കാംമ്പസിന് പുറത്തുനിന്നുള്ളവരും ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്. കഴിഞ്ഞ ദിവസം കാംപസിനുള്ളില്‍ വെച്ച് അധ്യാപകനെ ആക്രമിച്ച ഫ്രടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് എഫ് ഐ ആറിലെ വിശദീകരണം.

വധശ്രമം ഉള്‍പെടെ ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥിനികളടക്കം പട്ടികയിലുണ്ട്. നേരത്തെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ് എഫ് ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ് ഐ ആറില്‍ പറയുന്നു. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്. വിദ്യാര്‍ഥികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
 
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Ernakulam, Maharajas College Attack, KSU, SFI, Clash, Students, PM Arsho, Campus, Murder Attempt, Fraternity - Popular Front Alliance, Criticism, PM Arsho responds on Maharajas College Attack.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia