city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticized | പ്ലസ്ടു വിദ്യാര്‍ഥി ഫറാസിന്റെ മരണം: കോടതി കേസെടുത്തത് പൊലീസ് സംവിധാനത്തിനേറ്റ തിരിച്ചടിയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: (KasargodVartha) പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പെട്ട് പ്ലസ്ടു വിദ്യാര്‍ഥി ഫറാസ് മരിക്കാനിടയായ സംഭവത്തില്‍ കോടതി ഇടപെടലില്‍ കേസെടുത്ത നടപടി കുമ്പള പൊലീസിനേറ്റ തിരിച്ചടിയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി.

മുസ്ലിം ലീഗ് പിന്തുണയോടെ മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എസ് ഐ എസ് ആര്‍ രജിത്, സി പി ഒ മാരായ ടി ദീപു, പി രഞ്ജിത് എന്നിവര്‍ക്കെതിരെയാണ്

Criticized | പ്ലസ്ടു വിദ്യാര്‍ഥി ഫറാസിന്റെ മരണം: കോടതി കേസെടുത്തത് പൊലീസ് സംവിധാനത്തിനേറ്റ തിരിച്ചടിയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി

ഐപിസി 304 പ്രകാരം നരഹത്യക്ക് കേസെടുത്തത്. ഇതുവഴി പൊലീസ് ക്രിമിനലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യം ഒരു നാള്‍ തെളിയുമെന്ന ദൃഢനിശ്ചയത്തോടെയുള്ള നിയമപോരാട്ടം വിജയം കണ്ടതില്‍ ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അംഗഡിമൊഗര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫറാസിനെ സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് പൊലീസ് ഓടിച്ചത്. ഇതിനിടെയാണ് അപകടത്തില്‍പെട്ട് മരണം സംഭവിച്ചത്. പൊലീസിനെതിരെ നിയമ നടപടിയാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും മനുഷ്യാവകാശ കമിഷനും പരാതി നല്‍കിയിരുന്നു.

പരാതികള്‍ മാറി മാറി നല്‍കിയിട്ടും കുറ്റാരോപിതരായ പൊലീസുകാരെ സംരക്ഷിക്കാനാന്ന് സര്‍കാര്‍ ശ്രമിച്ചത്. വിഷയത്തില്‍ മുസ്ലിം ലീഗ് നിരന്തരം സമര- നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മാതാവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തതോടെയാണ് പൊലീസുകാര്‍ക്കെതിരെ കേസെടുത്തത്.

Keywords: Plus 2 student Faraz Death: Kallatra Mahin Haji Criticized Police, Kasaragod, News, Faraz Death, Court, Police, Criticized, Kallatra Mahin Haji, Court, Case, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia