city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PK Krishnadas | എൽഡിഎഫ് സർകാർ സർവ രംഗത്തും പരാജയപ്പെട്ടു എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് ഡെൽഹിയിലെ സമരമെന്ന് പി കെ കൃഷ്ണദാസ്

കാസർകോട്: (KasaragodVartha) എൽഡിഎഫ് സർകാർ സർവ രംഗത്തും പരാജയപ്പെട്ടു എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനികളും സംയുക്തമായി ഡെൽഹിയിൽ നടത്തിയ സമരമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. രാജ്യ തലസ്ഥാനത്ത് സമരം നടത്താനല്ല സംസ്ഥാന തലസ്ഥാനത്ത് ഭരണം നടത്താനാണ് കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് വോട് ചെയ്തിട്ടുള്ളതെന്നും ഡെൽഹിയിൽ സമരം നടത്തുകയല്ല, തിരുവനന്തപുരത്ത് ഭരണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
  
PK Krishnadas | എൽഡിഎഫ് സർകാർ സർവ രംഗത്തും പരാജയപ്പെട്ടു എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് ഡെൽഹിയിലെ സമരമെന്ന് പി കെ കൃഷ്ണദാസ്

സർവ രംഗത്തും പരാജയപ്പെടുകയും സംസ്ഥാനത്തെ സർവനാശത്തിലേക്ക് നയിക്കുകയും ചെയ്ത ഇടത് സർകാരിന്റെ ഭരണ പരാജയം മൂടിവെക്കാനും മറച്ചുവെക്കാനുമാണ് കേന്ദ്ര അവഗണനക്കെതിരെ എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുകൊണ്ട് ഡെൽഹിയിൽ സമരാഭാസവുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഭരണം നടത്താൻ അറിയില്ലെങ്കിൽ രാജിവെച്ചു പുറത്തു പോകുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും ഉചിതമായ മാർഗം.

ഈ സമരത്തിന് പോകുന്നതിനു മുമ്പ് ബിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടതുപോലെ കഴിഞ്ഞ ഒമ്പതര വർഷം കേന്ദ്രത്തിൽ നികുതിയായി ഗ്രാൻഡ് ഇനത്തിൽ വികസന പ്രവർത്തനത്തിനും ജനക്ഷേമ പ്രവർത്തനത്തിനും എത്ര കോടിയാണ് കേന്ദ്രം അനുവദിച്ചത്, ഇനി എത്രയാണ് കിട്ടേണ്ടത്, 2004 മുതൽ 14 വരെ സിപിഎമും കോൺഗ്രസും സംയുക്തമായി കേന്ദ്രം ഭരിച്ചപ്പോൾ എത്ര കോടിയാണ് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളത് എന്നതുമായി ബന്ധപ്പെട്ട ധവളപത്രം പുറത്തിറക്കാനായിരുന്നു ആദ്യം സർകാർ ചെയ്യേണ്ടിയിരുന്നത്.
  
PK Krishnadas | എൽഡിഎഫ് സർകാർ സർവ രംഗത്തും പരാജയപ്പെട്ടു എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് ഡെൽഹിയിലെ സമരമെന്ന് പി കെ കൃഷ്ണദാസ്

2009 മുതൽ 2014 വരെ കേന്ദ്രം വികസന പ്രവർത്തനങ്ങൾക്കായി അന്നത്തെ കോൺഗ്രസ് - സിപിഎം സംയുക്ത സർകാർ സംസ്ഥാനത്തിന് നൽകിയത് 75000 കോടി രൂപയാണ്. 2017 മുതൽ 2023 വരെ 2.25 ലക്ഷം കോടി രൂപ നികുതിയിണത്തിലും പദ്ധതിവിഹിതത്തിലും വികസന പ്രവർത്തനത്തിലും ഗ്രാൻഡ് ഇനത്തിലും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഭരണപരാജയം മറച്ചുവെക്കാനുള്ള ചവിട്ടു നാടകത്തെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുമെന്നും ഡെൽഹിയിൽ സമരത്തിന് പോകുന്നതിന്റെ ചിലവ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം കീശയിൽ നിന്ന് എടുക്കാൻ തയ്യാറാകണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പ്ലാൻ ബി എന്താണെന്ന് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ സർകാർ തയ്യാറാകണം. എല്ലാ മേഖലയിലും സ്വകാര്യമേഖലയ്ക്ക് അടിയറ വെക്കുന്നതാണ് മാർക്സിസ്റ്റ് പാർടിയുടെ പദ്ധതി. സ്വകാര്യ മേഖല കടന്നു വരുന്നതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിലാണ് അഞ്ചു ഡിവൈഎഫ്ഐക്കാർ കൂത്തുപറമ്പിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, PK Krishnadas said that protest in Delhi is public declaration that LDF government failed in all fields.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia