city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Petrol Pump | പുതുവത്സര രാവില്‍ കേരളത്തിലെ പെട്രോള്‍ പംപുകള്‍ അടച്ചിടും; തീരുമാനം ജീവനക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കാസര്‍കോട്ട് ഇന്ധന കള്ളക്കടത്ത് രൂക്ഷമായെന്നും പരാതി

കാസര്‍കോട്: (KasaragodVartha) ഇത്തവണ പുതുവത്സരം ആഘോഷിക്കാന്‍ വീട്ടില്‍ നിന്ന് വാഹനവുമായി ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക. വാഹനത്തില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം പെട്രോള്‍ പംപ് ജീവനക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനും അവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന  അക്രമങ്ങളില്‍ പ്രതിഷേധിച്ചും സര്‍കാറിന്റെ വകുപ്പുകള്‍ നല്‍കാനുള്ള കുടിശ്ശിക അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ സ്റ്റേഷനുകൾ ഈവര്‍ഷത്തെ പുതുവത്സര രാവില്‍ അടച്ചിടുമെന്നാണ് അറിയിപ്പ്.

Petrol Pump | പുതുവത്സര രാവില്‍ കേരളത്തിലെ പെട്രോള്‍ പംപുകള്‍ അടച്ചിടും; തീരുമാനം ജീവനക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കാസര്‍കോട്ട് ഇന്ധന കള്ളക്കടത്ത് രൂക്ഷമായെന്നും പരാതി

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ കെ എഫ് പി ടി) ആണ് കഴിഞ്ഞ ദിവസം തീരുമാനം എടുത്തത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ 31ന് പുതുവത്സര തലേന്ന് രാത്രി എട്ട് മണി മുതല്‍ പുതുവത്സര നാളായ ജനുവരി ഒന്നിന് രാവിലെ ആറുമണിവരെ സംസ്ഥനത്തെ പെട്രോള്‍ വിൽപന കേന്ദ്രങ്ങൾ അടച്ചിടാനാണ് ഉടമകളുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. 

Petrol Pump | പുതുവത്സര രാവില്‍ കേരളത്തിലെ പെട്രോള്‍ പംപുകള്‍ അടച്ചിടും; തീരുമാനം ജീവനക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കാസര്‍കോട്ട് ഇന്ധന കള്ളക്കടത്ത് രൂക്ഷമായെന്നും പരാതി

മുന്‍കരുതല്‍ നടപടിയായാണ് ഈ അടച്ചിടലെന്നും പുതുവത്സര ആഘോഷത്തിനായി  നഗരങ്ങളിലും ഗ്രാമങ്ങളിലും ഇറങ്ങുന്നവര്‍ പെട്രോള്‍ പമ്പുകള്‍ക്കെതിരെ നടത്തുന്ന അക്രമം പതിവായി മാറിയിരിക്കുകയാണെന്നും സംഘടനാ വൃത്തങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സര്‍കാര്‍ വകുപ്പുകള്‍ ഇന്ധനം നിറച്ച വകയില്‍ കോടികളാണ് നല്‍കാനുള്ളത്. ജില്ലയില്‍ പൊലീസ് വകുപ്പ് മാത്രം 1.20 കോടി രൂപ ജില്ലയിലെ പെട്രോള്‍ പംപ് ഉടമകള്‍ക്ക് നല്‍കാനുണ്ട്. ഒരു പെട്രോള്‍ സ്റ്റേഷനിൽ മാത്രം 35 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പ്രസിഡണ്ട് എല്‍ എന്‍ പ്രഭു, എ കെ എഫ് പി ടി ജില്ലാ സെക്രടറി റിട്ടാസ് എന്നിവർ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതിനിടെ ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ സര്‍കാര്‍ വകുപ്പുകള്‍ക്ക് ഇന്ധനം നല്‍കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും ആറ് ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്: 

1. പെട്രോള്‍ കേന്ദ്രങ്ങളിൽ അതിക്രമം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തുക 

2. നിലവിലുള്ള പെട്രോള്‍ പംപുകളെയും ഡീലര്‍മാരെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. 

3. കഴിഞ്ഞ ഏഴുവര്‍ഷമയി ഓയില്‍ കംപനികള്‍ തടഞ്ഞുവെച്ചിരിക്കുന്ന ഡീലര്‍ മാര്‍ജിന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുക.

4. മാനദണ്ഡങ്ങള്‍ ലംഘിച്ച് 2020ന് ശേഷം നിര്‍മിച്ച പംപുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

5. പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അനുമതി പത്രം നല്‍കുമ്പോള്‍ നിലവിലുള്ള മാദണ്ഡങ്ങള്‍ പാലിക്കുക. 

6. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നികുതിവെട്ടിച്ചുള്ള ഇന്ധനക്കടത്തും വില്‍പനയും തടയുക.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉടമകള്‍ സൂചന സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

കര്‍ണാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 10 രൂപയോളം കുറവ് വന്നതോടെ കേരളാ അതിര്‍ത്തി പ്രദേശത്തെ രണ്ട് പെട്രോള്‍ സ്റ്റേഷനുകൾ പൂട്ടിപ്പോയതായും ജില്ലയില്‍ ഇന്ധന കള്ളക്കടത്ത് ശക്തമായിരിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. 

കഴിഞ്ഞ ഒരു മാസത്തിനിടെ ജി എസ് ടി വകുപ്പുകള്‍ ഇന്ധനക്കള്ളക്കടത്ത് നടത്തിവന്ന മൂന്ന് ലോറികള്‍ പിടികൂടി 30 ലക്ഷം രൂപ പിഴയടപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും പെട്രോള്‍ സ്റ്റേഷൻ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

പെട്രോള്‍ പമ്പുകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സര്‍കാര്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന പരാതി. 2023ല്‍ മാത്രം സംസ്ഥാനത്തെ പെട്രോള്‍ പംപുകള്‍ക്കെതിരെ നൂറിലധികം അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്.

ഒരാഴ്ചയില്‍ തന്നെ ചെറുതും വലുതുമായ മൂന്നോ നാലോ അക്രമങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുന്നുണ്ട്.  ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ സര്‍കക്കാര്‍ ശക്തമായ നിയമം കൊണ്ടുവന്നെങ്കിലും സമാനമായ രീതിയിലുള്ള ഒരു നിയമം പെട്രോള്‍ വിൽപനക്കാരുടെ കാര്യത്തിലും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിലും കൊണ്ടുവരണമെന്നാണ് പമ്പുടമകള്‍ പറയുന്നത്.  

പലവട്ടം ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും കൃത്യമായ നടപടികള്‍ സര്‍കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്തവണത്തെ പുതുവത്സരാഘോഷത്തലേന്ന് പംപുകള്‍ അടച്ചിടുന്നത്

Keywords: News, Kerala, Kasaragod, Petrol Pump, New Year, Complaint, Attack, Job, Petrol pumps in Kerala to be closed on New Year's Eve.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia