സമൂഹത്തിന് മാതൃകയാകേണ്ട നേതാക്കള്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; സിപിഎം നേതാക്കള്‍ പ്രതികളായ കേസ് എഴുതി തള്ളാനുള്ള ഹരജി കോടതി തടഞ്ഞു
Dec 22, 2018, 17:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2018) സിപിഎം നേതാക്കള്‍ പ്രതികളായ പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതി തള്ളാനുള്ള ഹരജി കോടതി തടഞ്ഞു. ടി പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പോലീസ് ഹെഡ്പോസ്റ്റ്, മുനിസിപ്പല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ തല്ലിത്തകര്‍ത്ത് ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിവെച്ച കേസ് എഴുതി തള്ളണമെന്ന പ്രോസിക്യൂഷന്റെ ആവശ്യമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി നിരസിച്ചത്.
സിപിഎം- ഡിവൈഎഫ്ഐ നേതാക്കളായ അഡ്വ. പി അപ്പുക്കുട്ടന്, കാറ്റാടി കുമാരന്, ശിവജി വെള്ളിക്കോത്ത് തുടങ്ങി 40ഓളം പേര് പ്രതികളായ കേസാണ് എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. പൊതുമുതല്‍ നശിപ്പിച്ച സംഭവം ഗുരുതരമായ കുറ്റമാണെന്നിരിക്കെ കേസ് എഴുതി തള്ളാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. സമൂഹത്തിന് മാതൃകയാകേണ്ട നേതാക്കള്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയയുടെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, court, Petition for case Write down rejected by court
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, court, Petition for case Write down rejected by court
< !- START disable copy paste -->