Pet cat | ഉസ്മാന്റെ ഖബറിടത്തിനരികിൽ സ്നേഹം ചൊരിഞ്ഞ് വളർത്തുപൂച്ച; ഇത് ഹൃദയം തകർക്കുന്ന ആത്മബന്ധം
Jan 5, 2024, 19:05 IST
കാഞ്ഞങ്ങാട്: (KasargodVartha) ഒരു മനുഷ്യനും പൂച്ചയും തമ്മിൽ ചിന്തിക്കുന്നതിലും അപ്പുറം ആഴത്തിലുള്ള ആത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ കഥ പറയുകയാണ് അതിഞ്ഞാൽ ഖബർസ്ഥാൻ പരിസരം. വളർത്തിയയാളുടെ ഖബറിടത്തിൽ ചുറ്റിക്കറങ്ങുന്ന പൂച്ച ഏവരുടെയും കണ്ണ് നനയ്ക്കുന്ന കാഴ്ചയായി മാറുകയാണ്. അതിഞ്ഞാല്‍ ജമാഅത് പള്ളിയില്‍ വര്‍ഷങ്ങളായി സേവനം ചെയ്തിരുന്ന കര്‍ണാടക കുടക് സ്വദേശി ഉസ്മാന്‍ എന്നയാളുടെ ഖബറിടത്തിലാണ് പൂച്ച നിലയുറപ്പിച്ചിരിക്കുന്നത്.
കര്‍ണാടകയിലെ കുടകില്‍ നിന്നെത്തി വര്‍ഷങ്ങളായി അതിഞ്ഞാല്‍ ജമാഅത് പള്ളിയിലെത്തി സേവനം ചെയ്തുവരികയായിരുന്ന ഉസ്മാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ജമാഅത് വളപ്പിൽ ഉസ്മാന്‍ വളര്‍ത്തിയിരുന്ന പൂച്ചയാണ് അദ്ദേഹത്തിന്റെ മരണ ശേഷവും ആ സ്നേഹം തുടരുന്നത്. തനിക്ക് ജീവനുള്ള കാലത്ത് നല്‍കിയ കടലോളമുള്ള സ്നേഹം ഉസ്മാന്‍ മരിച്ചതിന് ശേഷവും തിരികെ നല്‍കുകയാണ് പൂച്ച.
അതിഞ്ഞാൽ ജുമാ മസ്ജിദിൽ ഉസ്താദുമാര്‍ക്ക് ഭക്ഷണം കൊണ്ട് നല്‍കല്‍ അടക്കമുളള സേവനമായിരുന്നു ഉസ്മാന്‍ ചെയ്തിരുന്നത്. ഉസ്താദുമാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ബാക്കിയടക്കം തന്റെ വളര്‍ത്ത് പൂച്ചയ്ക്ക് ഉസ്മാന്‍ നല്‍കി പോന്നിരുന്നു. അതിന്റെ നന്ദിയായിരിക്കാം ഉസ്മാന്റെ ഖബറിനരികില്‍ ഇപ്പോഴും വന്ന് കൊണ്ട് പൂച്ച പ്രകടിപ്പിക്കുന്ന അറ്റമില്ലാത്ത സ്‌നേഹമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
(എഴുതിയത്: ഫസലുർ റഹ്‌മാൻ)
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Pet Cat, Athinhal, Kanhangad, Pet cat standing next to Usman's grave. < !- START disable copy paste -->