city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കീറിപ്പറിഞ്ഞ വഴിപാട് രശീതും പൂർണമല്ലാത്ത ഫോൺ നമ്പറും വെച്ച് ഒരു പൊലീസ് അന്വേഷണം; ഒടുവിൽ 6 മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മക്കൾ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയപ്പോൾ വികാര നിർഭരമായ നിമിഷങ്ങൾ; കാസർകോട് നടന്ന സംഭവം ഇങ്ങനെ

ചട്ടഞ്ചാൽ: (KasargodVartha) മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ക്ഷേത്രത്തിലെ വഴിപാട് രസീത് തുമ്പായപ്പോൾ മേൽപറമ്പ് പൊലീസിന് തിരിച്ചറിയാനായത് ആറ് മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ചയാളെ. ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് മക്കൾ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയപ്പോൾ സാക്ഷിയായത് വികാര നിർഭരമായ നിമിഷങ്ങൾക്ക്.

Investigation | കീറിപ്പറിഞ്ഞ വഴിപാട് രശീതും പൂർണമല്ലാത്ത ഫോൺ നമ്പറും വെച്ച് ഒരു പൊലീസ് അന്വേഷണം; ഒടുവിൽ 6 മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മക്കൾ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയപ്പോൾ വികാര നിർഭരമായ നിമിഷങ്ങൾ; കാസർകോട് നടന്ന സംഭവം ഇങ്ങനെ

ഇക്കഴിഞ്ഞ ഏപ്രിൽ 10ന് കളനാട് റെയിൽവെ സ്‌റ്റേഷന് സമീപമാണ് അജ്ഞാതനായ ഒരാൾ ട്രെയിൻ തട്ടി മരിച്ചത്. തിരുവനന്തപുരത്ത് നിന്നും മംഗ്ളൂറിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് അജ്ഞാതൻ വീണത്. ലോകോ പൈലറ്റ് വിവരം കാസർകോട് റെയിൽവേ സ്റ്റേഷനിൽ റിപോർട് ചെയ്ത ശേഷം യാത്ര തുടർന്നു. വിവരമറിഞ്ഞ് മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി.

സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ചിതറി തെറിച്ച ശരീര ഭാഗങ്ങൾ മാത്രം. ഇവിടെ നിന്ന് ആകെ തെളിവായി കിട്ടിയത് പഴകിയതും ദ്രവിച്ചു പോയതും കീറിപ്പോയതുമായ കർണാടക കർകള സിറ്റി നഴ്സിംഗ് ഹോമിലെ ടികറ്റും ഒരു ക്ഷേത്രത്തിലെ ഒരു വർഷം മുമ്പത്തെ വ്യക്തമല്ലാത്ത വഴിപാട് രസീതും മാത്രമായിരുന്നു. കർകള പൊലീസ് സ്റ്റേഷനിലും നഴ്സിംഗ് ഹോമിലും അന്ന് മേൽപറമ്പ് പൊലീസ് അന്വേഷിച്ചെങ്കിലും ഉപകാരപ്രദമായ യാതൊരു വിവരവും കിട്ടിയില്ല.

തിരിച്ചറിയാത്ത കേസുകളിൽ ആറ് മാസത്തിന് ശേഷം അന്വേഷണ നടപടികൾ അവസാനിപ്പിക്കാറാണ് പതിവ്. അവസാന ശ്രമമെന്ന നിലയിൽ കീറിപ്പറിഞ്ഞ വഴിപാട് രശീതിയിൽ കണ്ട പൂർണമല്ലാത്ത ഒരു ഫോൺ നമ്പരിൽ അവസാന അക്കങ്ങൾ മാറ്റി മാറ്റി സിവിൽ പൊലീസ് ഓഫീസർ കെ വി ശ്രീജിത്ത് വിളിച്ചപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചു. അത് കർണാടകയിലെ ഒരു കൃഷ്ണ ക്ഷേത്രത്തിലെ നമ്പരാണെന്ന് മനസിലായി. കന്നഡ സംസാരിക്കാനറിയാവുന്ന രജീഷ് എന്ന പൊലീസുകാരാന്റെ സഹായത്തോടെ നാട്ടിൽ നിന്നും കാണാതായവരെ കുറിച്ച് പൊലീസ് ചോദിച്ചു. അപ്പോഴാണ് ഈശ്വര എന്നയാളെ കാണാതായ വിവരം അവർ പങ്കുവെച്ചത്.

ഉടൻ തന്നെ അദ്ദേഹത്തിന്റെ മകന്റെ നമ്പർ സംഘടിപ്പിച്ച്‌ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മേൽപറമ്പ് സ്റ്റേഷനിൽ വരാൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബന്ധുക്കൾ മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തി സിഐ ഉത്തംദാസിനെയും എസ് ഐ വിജയനെയും കാണുകയും മരിച്ചയാളുടെ അടയാള വിവരങ്ങൾ കൈമാറി ട്രെയിൻ തട്ടി മരിച്ചത് തങ്ങളുടെ അച്ഛനാണെന്ന് മനസിലാക്കുകയുമായിരുന്നു.

അപ്പോഴും ഒരു പ്രശ്‌നം!

പക്ഷേ അപ്പോഴും മറ്റൊരു പ്രശ്‌നം നേരിട്ടു. പൊലീസുകാരോടൊപ്പം ബന്ധുക്കൾ മരിച്ച ഈശ്വര എന്നയാളുടെ മൃതദേഹം മറവ് ചെയ്ത നുള്ളിപ്പാടി ശ്മശാനത്തിൽ ചെന്നപ്പോൾ സ്ഥലം കാടുമൂടിക്കിടന്നിരുന്നു. സ്ഥലത്ത് കുറെ കല്ലുകൾ മാത്രം. ഇവിടെ എവിടെയാണ് സംസ്‌കരിച്ചത് എന്ന ആശയക്കുഴപ്പത്തിനിടെ ഗൂഗിൾ മാപിന്റെ സഹായത്താൽ പൊലീസുകാർ നേരത്തേ ലൊകേഷൻ സേവ് ചെയ്തു വെച്ചതിൽ യഥാർഥ ലൊകേഷൻ മനസിലാക്കി.

മൃതദേഹത്തിന്റെ തലഭാഗവും തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് അവിടെ കാട് വൃത്തിയാക്കി ബന്ധുക്കൾ ഓരോരുത്തരും അതിന് ചുറ്റും നടന്നു കാൽ ഭാഗത്തു പോയി തൊട്ടു നമസ്‌കരിച്ച് കണ്ണീർ പൊഴിച്ചപ്പോൾ കണ്ടുന്നിവരുടെ മനസിനെയും അത് സ്പർശിച്ചു. മക്കളോ ബന്ധുക്കളോ ഇല്ലാതെ മറവ് ചെയ്ത അജ്ഞാത മൃതശരീരത്തിന്റെ യഥാർത്ഥ ബന്ധുക്കളെ കണ്ടെത്തിയ ആത്മ നിർവൃതിയിലും അവരെ യാത്രയാക്കി തിരിച്ചു വരവേ ആ കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് ഉത്തരം കണ്ടെത്താനായതിന്റെ ആശ്വാസത്തിലുമായിരുന്നു പൊലീസുകാർ.

Investigation | കീറിപ്പറിഞ്ഞ വഴിപാട് രശീതും പൂർണമല്ലാത്ത ഫോൺ നമ്പറും വെച്ച് ഒരു പൊലീസ് അന്വേഷണം; ഒടുവിൽ 6 മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മക്കൾ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയപ്പോൾ വികാര നിർഭരമായ നിമിഷങ്ങൾ; കാസർകോട് നടന്ന സംഭവം ഇങ്ങനെ

പൊലീസുകാരായ എംവി ശ്രീജിത്ത്, രജീഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിയാതെ കാലയവനികക്കുള്ളിൽ മറഞ്ഞു പോകുമായിരുന്ന ഒരാളെ തിരിച്ചറിയാനായത്. അത് കേരള പൊലീസിന്റെചരിത്രത്തിന്റെ ഒരു പൊൻതൂവലായും മാറി.

Keywords: News, Chattanchal, Kasaragod, Kerala, Police, Investigation, Person who died after being hit by train 6 months ago identified.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia