പെരിയ ഇരട്ട കൊലക്കേസ്: ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ ബൈക് ദുരൂഹ സാഹചര്യത്തിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നിന്നും കണ്ടെത്തി
Aug 11, 2021, 23:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2021) പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ച് പിടികൂടി ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ എൽപിച്ച പ്രതിയുടെ ബൈക് ഒടുവിൽ ദുരുഹ സാഹചര്യത്തിൽ കണ്ടെത്തി.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ കോപൗൻഡിൽ നിന്നാണ് കേസിലെ എട്ടാം പ്രതി സുബീഷിൻ്റെ ബൈക് കണ്ടെത്തിയത്. 2019 മെയ് 17 ന് ക്രൈംബ്രാഞ്ച് പിടികൂടി കോടതിയിൽ ഹാജരാക്കി ബേക്കൽ പൊലീസിൻ്റെ സേഫ് കസ്റ്റഡിയിൽ നൽകിയ ബൈക് ഏറ്റെടുക്കാൻ സിബിഐ സംഘം എത്തിയപ്പോൾ ലഭിച്ചിരുന്നില്ല.

കേസ് അട്ടിമറി നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ യൂത് കോൺഗ്രസ് പ്രവർത്തകർ ബേക്കൽ സ്റ്റേഷനിലേക്ക് മാർച് നടത്തുകയും ചെയ്തതോടെ പൊലീസും ക്രൈംബ്രാഞ്ചും രണ്ട് തട്ടിലായിരുന്നു. സംഭവം പൊലീസിന് നാണക്കേടായി മാറുന്നതിന് മുമ്പാണ് ബൈക് കണ്ടെത്തിയിരിക്കുന്നത്.
Keywords: News, Kanhangad, Kasaragod, Top-Headlines, Periya, Murder, Case, Police-station, Periya murder case, Periya murder case; The missing bike was found at Hosdurg police station.
< !- START disable copy paste -->