city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല: അക്രമവുമായി ബന്ധപ്പെട്ട് കല്യോട്ട് വ്യാപക റെയ്ഡ്, 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായവരൊന്നും തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പെടാത്തവരാണെന്ന് ആരോപണം, പ്രതിരോധവുമായി അമ്മമാര്‍ രംഗത്ത്

പെരിയ: (www.kasargodvartha.com 09.03.2019) കല്യോട്ട് നടന്ന ഇരട്ടക്കൊലയ്ക്കു പിന്നാലെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കല്യോട്ടെ ദാമോദരന്‍ മാവിലങ്കൈ, പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിലെ രാജന്‍, ബേബികുര്യന്‍ എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ അറസ്റ്റിലായ മൂന്നു പേരും പ്രതിപ്പട്ടികയില്‍ ഉള്‍പെടാത്തവരാണെന്ന് ഡി സി സി ഭാരവാഹി ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചു.

റെയ്ഡിനെതിരെ കല്യോട്ട് അമ്മമാര്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം നിരപരാധികളെ അറസ്റ്റു ചെയ്യുന്ന പോലീസ് നടപടിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയെല്ലാം ജയിലിലാക്കാനാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

Keywords:  Kasaragod, Kerala, news, Periya, Top-Headlines, arrest, Congress, Police, Periya double murder; Police Raid in Kalyott, 3 Congress activists arrested
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia