city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് എയര്‍സ്ട്രിപ്പിന്റെ ചിറകുമുളക്കുന്നു; മഹീന്ദ്ര ഗ്രൂപ്പ് പെരിയയിലെ നിര്‍ദിഷ്ട ചെറുവിമാനത്താവള പ്രദേശം സന്ദര്‍ശിച്ചു, പൂര്‍ണ തൃപ്തിയെന്ന് പ്രതിനിധി

കാസര്‍കോട്: (www.kasargodvartha.com 06.12.2018) കാസര്‍കോട്ട് എയര്‍സ്ട്രിപ്പിന്റെ ചിറകുമുളക്കുന്നു. മഹീന്ദ്ര ഗ്രൂപ്പ് പെരിയയിലെ നിര്‍ദിഷ്ട ചെറുവിമാനത്താവള പ്രദേശം സന്ദര്‍ശിച്ചു. പൂര്‍ണ തൃപ്തിയെന്ന് പ്രതിനിധി അറിയിച്ചു. തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കെ എം ഗോപകുമാര്‍ നായരാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.

കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, എ ഡി എം ദേവിദാസ്, വില്ലേജ് ഓഫീസര്‍ രാജന്‍, പെരിയ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സാധ്യതാ പഠനത്തിനും പരിശോധനയ്ക്കും മഹീന്ദ്ര ഗ്രൂപ്പിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെറുവിമാനത്താവള പ്രദേശം പരിശോധിച്ചത്. സാധ്യതാ പഠനം സംബന്ധിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്ന് ഗോപകുമാര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ രാവിലെ കലക്ടറുടെ ചേംബറില്‍ സാധ്യതാ പഠനത്തിനെത്തിയ കെ എം ഗോപകുമാര്‍ നായറുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് ബജറ്റിലാണ് ചെറുവിമാനത്താവള പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്.

ബേക്കല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് പെരിയയില്‍ എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി കാട്ടിയത്. നേരത്തെ സ്ഥലം സംബന്ധിച്ച പഠനം നടത്താന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സാധ്യതാ പഠനം ആരംഭിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലാ കളക്ടര്‍, ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ എംഡി, ധന വകുപ്പിന്റെയും കൊച്ചിന്‍ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി.

80 ഏക്കര്‍ ഭൂമിയാണ് എയര്‍സ്ട്രിപ്പിന് വേണ്ടി നീക്കി വെച്ചിരിക്കുന്നത്. എയര്‍സ്ട്രിപ്പിന് 20 കോടി രൂപ ചെലവ് വരും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 45 യാത്രക്കാരുള്ള വിമാനം ഇറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. റണ്‍വേയും നിയന്ത്രണ സംവിധാനവും മാത്രമാണ് എയര്‍ സ്ട്രിപ്പ് പദ്ധതിയിലുണ്ടാവുകയെന്നാണ് വിവരം.

ഉപേക്ഷിച്ചെന്ന് കരുതിയിടത്തുനിന്നാണ് ബേക്കല്‍ എയര്‍സ്ട്രിപ്പ് പ്രതീക്ഷയായി വീണ്ടും ഉയര്‍ന്നു വരുന്നത്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനാണ് എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നത്. ലോക ടൂറിസം സംസ്‌കാരത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സംവിധാനമാണിത്.

കാസര്‍കോട്ട് എയര്‍സ്ട്രിപ്പിന്റെ ചിറകുമുളക്കുന്നു; മഹീന്ദ്ര ഗ്രൂപ്പ് പെരിയയിലെ നിര്‍ദിഷ്ട ചെറുവിമാനത്താവള പ്രദേശം സന്ദര്‍ശിച്ചു, പൂര്‍ണ തൃപ്തിയെന്ന് പ്രതിനിധി

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ബേക്കലില്‍ നേരിട്ട് ലാന്‍ഡുചെയ്യാന്‍ ഇതോടെ സാധിക്കും. ചെറുവിമാനങ്ങളുടെ ആഭ്യന്തര ടൂറിസം സര്‍വീസ് വ്യാപകമാകുന്നതിനും എയര്‍സ്ട്രിപ്പുകള്‍ ഉപകരിക്കും. നിലവില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി വര്‍ഷത്തില്‍ അഞ്ചുലക്ഷത്തിലേറെ ടൂറിസ്റ്റുകള്‍ ബേക്കലില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. വിദേശികള്‍ മംഗളൂരു വിമാനത്താവളത്തിലും കരിപ്പൂരിലുമെത്തി റോഡ്- തീവണ്ടി മാര്‍ഗത്തിലൂടെയാണ് ബേക്കലില്‍ എത്തുന്നത്. ബേക്കല്‍ പോലൊരു ടൂറിസം സ്പോട്ടില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടോര്‍ത്ത് യാത്ര ഒഴിവാക്കുന്നവരുമുണ്ട്. ഇതിന് പരിഹാരമായാണ് എയര്‍സ്ട്രിപ്പ് നിര്‍ദേശിച്ചത്.

കാസര്‍കോട്ട് എയര്‍സ്ട്രിപ്പിന്റെ ചിറകുമുളക്കുന്നു; മഹീന്ദ്ര ഗ്രൂപ്പ് പെരിയയിലെ നിര്‍ദിഷ്ട ചെറുവിമാനത്താവള പ്രദേശം സന്ദര്‍ശിച്ചു, പൂര്‍ണ തൃപ്തിയെന്ന് പ്രതിനിധി

കാസര്‍കോട്ട് എയര്‍സ്ട്രിപ്പിന്റെ ചിറകുമുളക്കുന്നു; മഹീന്ദ്ര ഗ്രൂപ്പ് പെരിയയിലെ നിര്‍ദിഷ്ട ചെറുവിമാനത്താവള പ്രദേശം സന്ദര്‍ശിച്ചു, പൂര്‍ണ തൃപ്തിയെന്ന് പ്രതിനിധി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Periya, Periya Airstrip; Mahindra group visit spot
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia