Accident | ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു
Oct 24, 2023, 16:33 IST
ഉപ്പള: (KasargodVartha) ഓടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ബായാർ പെറുവോടി സ്വദേശി സുരേഷ് ഭട്ടിന്റെ മകൻ നാഗേഷ് ഭട്ട് (47) ആണ് മരിച്ചത്. വിനോദ്, അന്നു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടോറിക്ഷ യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടത്.
< !- START disable copy paste -->