city-gold-ad-for-blogger

'മക്കളെ ഞങ്ങൾക്ക് വിട്ടു നൽകുക' കോവിഡ് കാലത്ത് പുറത്ത് പോകുമ്പോൾ ഒപ്പം കൂട്ടിയതിന് ബാലസദനത്തിലാക്കിയ മക്കളെ ചൈൽഡ് വെൽഫേർ കമ്മറ്റി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി ഡബ്ല്യൂ സി ഓഫീസിനു മുന്നിൽ മാതാപിതാക്കളുടെ സമരം

കാസർകോട്: (www.kasargodvartha.com 27.08.2020) കോവിഡ് കാലത്ത് പുറത്ത് പോകുമ്പോൾ ഒപ്പം കൂട്ടിയതിൻ്റെ പേരിൽ ബാലസദനത്തിലാക്കിയ മക്കളെ ചൈൽഡ് വെൽഫേർ കമ്മറ്റി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി ഡബ്ല്യൂ സി ഓഫീസിനു മുന്നിൽ മാതാപിതാക്കളുടെ സമരം.
'മക്കളെ ഞങ്ങൾക്ക് വിട്ടു നൽകുക' കോവിഡ് കാലത്ത് പുറത്ത് പോകുമ്പോൾ ഒപ്പം കൂട്ടിയതിന് ബാലസദനത്തിലാക്കിയ മക്കളെ ചൈൽഡ് വെൽഫേർ കമ്മറ്റി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി ഡബ്ല്യൂ സി ഓഫീസിനു മുന്നിൽ മാതാപിതാക്കളുടെ സമരം





സ്വന്തം മക്കളെ സി ഡബ്ല്യൂ സി വിട്ടു നൽകണം എന്നാവശ്യപ്പെട്ട് കാസർകോട് സീതാംഗോളിയിലെ അബ്ദുല്ല മുസ്‌ലിയാരും ഭാര്യയുമാണ് പരവനടുക്കം ചൈൽഡ് വെൽഫേർ കമ്മറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു സമരം നടത്തുന്നത്.

കോവിഡ് കാലത്ത് പണിയില്ലാതെ പട്ടിണിയിൽ ആയ കുടുംബം സഹായം തേടി പോകുമ്പോൾ കുട്ടികളെ കൂടെ കൊണ്ട് പോയി എന്ന കാരണത്താലാണ് കുട്ടികൾ മൂന്ന് മാസമായി പാലക്കുന്ന് ബാലസദനത്തിൽ തടവിലാക്കിയിരിക്കുന്നതെന്നാണ് ദമ്പതികൾ പറയുന്നത്.

ഇതോടെ കുട്ടികളുടെ മാതാവിന് മാനസീകമായി തളർന്ന് അലഞ്ഞു നടക്കുന്ന അവസ്ഥയായിരുന്നുവെന്നും അബ്ദുല്ല പറയുന്നു. മക്കളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി അധികൃതരുടെ പിറകെ നടക്കുകയാണെന്നും ഇവർ പറയുന്നു.



Keywords: News, Kerala, Kasaragod, Parents, Child, Child Welfare Committee, Protest, Parents protest in front of the CWC office demanding that the Child Welfare Committee to release the children who were sent to the child home during the COVID Period
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia