city-gold-ad-for-blogger

20-ാം തവണയും മുഹമ്മദ് കുഞ്ഞിയില്‍ നിന്നും പോലീസ് പാന്‍മസാല പിടികൂടി; ഓരോ തവണ പിടിക്കപ്പെടുമ്പോഴും പിഴയടച്ച് പോകുന്നു, വീണ്ടും പാന്‍മസാല വില്‍ക്കുന്നു, കടയില്‍ സൂക്ഷിക്കാതെ വീടിന്റെ ചായ്പ്പില്‍ സൂക്ഷിച്ച രണ്ട് ചാക്ക് പാന്‍മസാല പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു

ബേക്കല്‍: (www.kasargodvartha.com 08.06.2018) 20-ാം തവണയും മുഹമ്മദ് കുഞ്ഞിയില്‍ നിന്നും പോലീസ് പാന്‍മസാല പിടികൂടി. ഓരോ തവണ പിടിക്കപ്പെടുമ്പോഴും പിഴയടച്ച് പോകുകയാണ് ചെയ്യുന്നത്. പിന്നീട് വീണ്ടും പാന്‍മസാല വില്‍പന തുടരുകയാണ് ചെയ്യുന്നത്. പോലീസിന്റെ റെയ്ഡ് ഭയന്ന് പാന്‍മസാല കടയില്‍ സൂക്ഷിക്കാതെ മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ചായ്പ്പില്‍ സൂക്ഷിച്ച രണ്ട് ചാക്ക് പാന്‍മസാല പോലീസ് പിടികൂടി. പ്രതി മുഹമ്മദ് കുഞ്ഞി പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.

കീഴൂര്‍ സ്വദേശിയും വ്യാപാരിയുമായ മുഹമ്മദ് കുഞ്ഞിക്കെതിരെ (50)യാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കീഴൂരിലെ അനാദിക്കട കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് കുഞ്ഞി പാന്‍മസാല വില്‍പന നടത്തിവന്നിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് പ്രധാന ഇടപാടുകാര്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നാലു തവണ മുഹമ്മദ് കുഞ്ഞിയില്‍ നിന്നും പാന്‍മസാല പിടികൂടിയിരുന്നു. ഇതോടെ പാന്‍മസാല കടയില്‍ സൂക്ഷിക്കാതെ വീടിന്റെ ചായ്പ്പിലാണ് മുഹമ്മദ് കുഞ്ഞി സൂക്ഷിച്ചുവന്നിരുന്നത്. പാന്‍മസാല വില്‍ക്കുന്ന വിവരമറിഞ്ഞ് പലതവണ പോലീസെത്തിയെങ്കിലും കടയില്‍ നിന്നും ഒന്നും കിട്ടിയില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകിട്ട് പോലീസ് വരുന്നത് കണ്ട് മുഹമ്മദ് കുഞ്ഞി വീടിന്റെ ചായ്പ്പില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ചാക്കുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. പോലീസ് പിന്തുടര്‍ന്നപ്പോള്‍ പാന്‍മസാല ചാക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

ബേക്കല്‍ അഡീ. എസ് ഐ മനോജിന്റെ നേതൃത്വത്തിലാണ് പാന്‍മസാല പിടികൂടിയത്. 10,000 രൂപയാണ് പരമാവധി കോടതിയില്‍ നിന്നും പിഴയായി വിധിക്കുന്നത്. നാലു കേസുകള്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പിടികൂടിയ പാന്‍മസാലയും കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, news, Bekal, Police, Investigation, Accuse, Panmasala Seized from Mohammed Kunhi 20th time
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia