Arrested | പഞ്ചായത് പ്രസിഡന്റിന്റെ മോഷണം പോയ ബുള്ളറ്റ് ബൈക് കർണാടകയിൽ നിന്ന് കണ്ടെത്തി; 2 പേർ അറസ്റ്റിൽ; പിടിയിലായവരിലൊരാൾ പ്രായപൂർത്തിയാകാത്തയാൾ
Jan 5, 2024, 15:32 IST
ബേക്കൽ: (KasargodVartha) മോഷണം പോയ പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കുമാരൻ പനയാലിന്റെ ബുള്ളറ്റ് ബൈക് കർണാടകയിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ഷിവമൊഗ്ഗ സ്വദേശികളായ പുനീത് (18), പ്രായപൂർത്തിയാകാത്ത 16 കാരൻ എന്നിവരാണ് പിടിയിലായത്.
ഡിസംബർ 27ന് രാവിലെ പ്രസിഡന്റ് വീട്ടിൽനിന്ന് പള്ളിക്കര പഞ്ചായത് ഓഫീസിലേക്ക് വന്ന ശേഷം കെ എൽ 60 കെ 8905 നമ്പര്‍ ബുള്ളറ്റ് ബൈക് വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്നു. ശേഷം ഔദ്യോഗിക തിരക്കുകളിലേക്ക് പോയിരുന്നു. 29ന് വൈകിട്ട് വാഹനമെടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബേക്കല്‍ ഡിവൈഎസ്‌പി സികെ സുനില്‍ കുമാര്‍, ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു പി വിപിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്‌ഐ കെ എം ജോണ്‍, എഎസ്‌ഐ കുഞ്ഞികൃഷ്ണന്‍, എസ് സി പി ഒ-മാരായ സുധീര്‍ ബാബു, പ്രമോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കര്‍ണാടകയിലെ ഷിവമൊഗ്ഗയിൽ വെച്ച് പ്രതികളെ ബുള്ളറ്റ് ബൈക് സഹിതം അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ കളവ് മുതല്‍ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത് കാസർകോട് പൊലീസിന് അഭിമാനമായി.