city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Palestine | ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന സംഗമം നവംബർ 26ന് അണങ്കൂരിൽ

കാസർകോട്: (KasargodVartha) 'പോരാടുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പം ഒരു ദിവസം' എന്ന പ്രമേയത്തിൽ നവംബർ 26 ഞായറാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ ഏകദിന ബഹുജന സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് എട്ട് മണി വരെ കാസർകോട് അണങ്കൂരിൽ ഗസ്സ നഗറിലാണ് സംഗമം. വരച്ചും പാടിയും മുദ്രാവാക്യം മുഴക്കിയും അഭിനയിച്ചും ആളുകൾ പ്രതിഷേധിക്കും.

Palestine | ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന സംഗമം നവംബർ 26ന് അണങ്കൂരിൽ

പ്രാർഥന .കൊളാഷ്, വീഡിയോ പ്രദർശനം, ചിത്ര രചന, നാടകം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നിരവധി കുട്ടികൾ പ്രതിഷേധ ചിത്രങ്ങൾ വരച്ച് സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതു സമ്മേളനം നടക്കും. രാഷ്ട്രീയ, മത, സാമൂഹിക, സംസ്കാരിക മേഖലയിലെ വ്യക്തികൾ സംബന്ധിക്കും.

രാജ്മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎ മാരായ എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എ കെ എം അശ്റഫ്, നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, ശാനവാസ് പാദുർ, ബദറുൽ മുനീർ, മജീദ് കൊല്ലംമ്പാടി, എഴുത്തുകാരൻ പി സുരേന്ദ്രൻ, കെ വി കുഞ്ഞിരാമൻ, റിജിൽ മാക്കുറ്റി, അഡ്വ. ഷിബു മിരാൻ, അഡ്വ. സുരേഷ് ബാബു, അഡ്വ. ശമീർ പയ്യനങ്ങാടി, സത്താർ പന്തല്ലൂർ, കരിം മാസ്റ്റർ ദർബാർകട്ട തുടങ്ങിയവർ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സമിതി ചെയർമാൻ അതീഖ് റഹ്‌മാൻ ഫൈസി, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, സി എം എ ചേരൂർ, അബ്ദുർ റസാഖ് അബ്റാരി, അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Media Conference, Palestine, Anangoor, Malayalam News, Palestine Solidarity Programme On November 26th.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia