city-gold-ad-for-blogger

Bharani Festival | പാലക്കുന്ന് ക്ഷേത്രോത്സവം: 'ഭരണിക്കുഞ്ഞായി' അമേയയ്ക്ക് ഇത് രണ്ടാമൂഴം

ഉദുമ: (KasargodVartha) പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രോത്സവത്തിന് ഭരണി കുഞ്ഞാകാന്‍ അമേയയ്ക്ക് രണ്ടാം നിയോഗം. ഭരണി കുറിക്കല്‍ ദിവസമായ ചൊവ്വാഴ്ച പകല്‍ അമേയയെ ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയിലിരുത്തി ശിരസില്‍ അരിയും പ്രസാദവുമിട്ട് ഭരണികുഞ്ഞായി വാഴിച്ചു. ഉദുമ പെരിയവളപ്പില്‍ പി വി പ്രകാശൻ - കെ വി ശ്രീജ ദമ്പതികളുടെ ഇളയ മകളായ പി വി അമേയ ഉദുമ ഗവ. എല്‍ പി സ്‌കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു.

Bharani Festival | പാലക്കുന്ന് ക്ഷേത്രോത്സവം: 'ഭരണിക്കുഞ്ഞായി' അമേയയ്ക്ക് ഇത് രണ്ടാമൂഴം

കുറുംബാദേവി ക്ഷേത്രങ്ങളില്‍ മീന മാസത്തിലാണ് പൊതുവെ ഭരണി ഉത്സവം നടക്കുന്നത്. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ടുത്സവവുമായി ബന്ധപ്പെട്ടാണ് പാലക്കുന്ന് ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. ആറാട്ടുത്സവം കൊടിയിറങ്ങുന്നതോടെ പ്രതീകാത്മകമായി ആ കമ്പയും കയറും ഏറ്റുവാങ്ങി പാലക്കുന്ന് ഭരണിയ്ക്ക് കൊടിയേറ്റുന്നതാണ് രീതി. കുംഭത്തിലെ പഞ്ചമി നാളിലാണ് തൃക്കണ്ണാട് കൊടിയേറ്റുന്നത്.

അതനുസരിച്ചാണ് പാലക്കുന്നിലെ ഉത്സവ തീയതികള്‍ ക്രമപ്പെടുക. അത് മിക്ക വര്‍ഷവും കുംഭത്തില്‍ ആയിരിക്കുമെന്നതിനാല്‍ ദേവിയുടെ നക്ഷത്രമായ ഭരണി നാളില്‍ പിറന്ന കഴക പരിധിയില്‍ നിന്നുള്ള പത്ത് വയസ് കവിയാത്ത ബാലികയെ ഭരണികുഞ്ഞായി അരിയിട്ട് വാഴിക്കുന്നതാണ് വഴക്കം. ദേവിയുടെ നക്ഷത്ര പ്രതീകമായി അമേയ ആചാര സ്ഥാനികരോടൊപ്പം കൊടിയേറ്റം മുതല്‍ കൊടിയിറക്കം വരെ ഉത്സവ ചടങ്ങുകളില്‍ പങ്കെടുക്കും. അമേയയുടെ സഹോദരി ദിയ ഉദുമ ഗവ. ഹയര്‍ സെകൻഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Bharani Festival | പാലക്കുന്ന് ക്ഷേത്രോത്സവം: 'ഭരണിക്കുഞ്ഞായി' അമേയയ്ക്ക് ഇത് രണ്ടാമൂഴം



Keywords: News, Kerala, Kasaragod, Palakkunnu, Temple Festival, Malayalam News, Udma, Palakunn Temple Festival: It's second time for Ameya as 'Bharani Kunji'.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia