Youth Died | കപ്പല്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
Nov 16, 2023, 11:18 IST
പാലകുന്ന്: (KasargodVartha) കപ്പല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. എരോല്‍ കല്ലട ഗംഗാധരന്റെയും നാരായണിയുടേയും മകന്‍ നീഥിഷ് (31) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ചാണ് ദാരുണ മരണം. ടിവിയില്‍ ക്രികറ്റ് കളി കണ്ടുകൊണ്ടിരിക്കെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭാര്യ: ഷിജിന. മകന്‍: റത് വിക്. ഏക സഹോദരന്‍: നവീന്‍ കുമാര്‍.