Woman Died | രശ്മിയുടെ വിയോഗം നാടിന് നൊമ്പരമായി; ആകസ്മിക മരണം സംഭവിച്ചത് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ്
Jul 27, 2022, 09:31 IST
പാലക്കാട്: (www.kasargodvartha.com) നാടിന്റെ നൊമ്പരമായി തീര്‍ന്നിരിക്കുകയാണ് തലയില്‍ തേങ്ങ വീണ് മരിച്ച 31 കാരിയുടെ ആകസ്മിക മരണം. പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കിയാണ് യുവതി യാത്രയായിരിക്കുന്നത്. ഒറ്റപ്പാലം മീറ്റ് ന കളത്തില്‍ മണികണ്ഠന്റെ മകള്‍ രശ്മിയാണ് ചൊവ്വാഴ്ച രാവിലെ പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് മരിച്ചത്.
എട്ടും ഏഴും വയസുള്ള രണ്ട് ആണ്മക്കളുടെ മാതാവാണ് രശ്മി. രാവിലെ 11 മണിയോടെയാണ് പരിസരവാസികളെയും വീട്ടുകാരെയും സങ്കടത്തിലാക്കിയ സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള മുറ്റത്തുവച്ച് പാത്രം കഴുകുമ്പോഴാണ് യുവതിയുടെ തലയില്‍ തേങ്ങ വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ഒറ്റപ്പാലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അമ്മ: വിജയലക്ഷ്മി. മക്കള്‍: അഭിനവ്, അഭിമന്യു







