city-gold-ad-for-blogger

Found | ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച കറുത്ത ബാഗില്‍ കഞ്ചാവ് കണ്ടെത്തി; യാത്രക്കാരന്‍ കൊണ്ടുവന്നതാവെന്ന് സംശയം

പാലക്കാട്: (www.kasargodvartha.com) ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ആളില്ലാതെ കാണപ്പെട്ട കറുത്ത ബാഗില്‍ കഞ്ചാവ് കണ്ടെത്തി. പോളിതീന്‍ കവറില്‍ നിറച്ച രണ്ടേ മുക്കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാഗും കഞ്ചാവും ഏതോ ട്രെയിനില്‍ വന്ന യാത്രക്കാരന്‍ കൊണ്ടുവന്നതായാണ് പൊലീസിന്റെ സംശയം. 

പരിശോധന കണ്ട് കഞ്ചാവ് കൊണ്ടുവന്ന കാരിയര്‍ ബാഗ് ഉപക്ഷിച്ച് കടന്ന് കളഞ്ഞതായാണ് നിഗമനം. പാലക്കാട് റെയില്‍വേ ഡി വൈ എസ് പി അബ്ദുല്‍ മുനീറിന്റെ നിര്‍ദേശ പ്രകാരം ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസും കേരള റെയില്‍വേ ഡാന്‍സാഫ് ടീമും പാലക്കാട് ജില്ലാ പൊലീസിന്റെ നാര്‍കോടിക് സ്റ്റിഫര്‍ ഡോഗ് ബെറ്റിയുടെ സഹായത്തോടെയാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

Found | ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച കറുത്ത ബാഗില്‍ കഞ്ചാവ് കണ്ടെത്തി; യാത്രക്കാരന്‍ കൊണ്ടുവന്നതാവെന്ന് സംശയം

റെയില്‍വേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 40 ല്‍ പരം ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അനില്‍ മാത്യു അറിയിച്ചു. പരിശോധനയില്‍ എസ്‌ഐ അനില്‍ മാത്യു എഎസ്‌ഐ സുരേഷ് പൊലീസുകാരായ മുരുകന്‍. എസ് മണികണ്ഠന്‍. എം ശ്രീജിത്ത്, ഗോകുല്‍ സുഭാഷ്, സുപ്രിയ, കവിത എന്നിവരാണ് പങ്കെടുത്തത്.

Keywords: Palakkad, News, Kerala, Ganja, Seized, Railway station, Police,  Palakkad: Ganja found in bag from railway station.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia