city-gold-ad-for-blogger

Accidental Death | ദേശീയപാതയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വാഹനമിടിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിലൂടെ വേറെയും വണ്ടികള്‍ കയറിയിറങ്ങി; തിരിച്ചറിഞ്ഞത് മകനെത്തി ധരിച്ചിരുന്ന വസ്ത്രം കണ്ടതോടെ; ദാരുണ സംഭവം പുറത്തറിഞ്ഞത് 8 മണിക്കൂറിന് ശേഷം

പാലക്കാട്: (KasargodVartha) വാഹനമിടിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിലൂടെ വേറെയും വണ്ടികള്‍ കയറിയിറങ്ങി. കുഴല്‍മന്ദം ദേശീയപാതയില്‍ കണ്ണാടി മണലൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ദാരുണ സംഭവം. കണ്ണാടി മണലൂര്‍ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണ് (85) മരിച്ചത്.

ഒരു ബസാണ് വയോധികയെ ആദ്യം ഇടിച്ചതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പുലര്‍ചെ 1.45ന് ഉണ്ടായ ദാരുണ സംഭവം എട്ട് മണിക്കൂറിന് ശേഷമാണ് പുറത്തറിഞ്ഞത്. അതുവഴി പോയ ദേശീയപാതാ മെയിന്റനന്‍സ് ജീവനക്കാര്‍ മനുഷ്യശരീരമാണെന്ന് തിരിച്ചറിയാതെ, മൃതദേഹാവശിഷ്ടങ്ങള്‍ രാവിലെ 9.30ന് റോഡരികിലേക്ക് മാറ്റിയിടുകയായിരുന്നു. ഇടിച്ച ബസ് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, പഞ്ചായത് അംഗം കെ എസ് അനീഷും പരിസരവാസികളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരക്കിലോമീറ്റര്‍ അകലെ താമസിക്കുന്ന പൊന്നുക്കുട്ടിയുടെ മൃതദേഹമാണെന്ന സംശയം ഉയര്‍ന്നത്. ഇവര്‍ അറിയിച്ചതോടെ മകനെത്തി തിരിച്ചറിയുകയായിരുന്നു. വയോധിക ധരിച്ചിരുന്ന കറുപ്പ് മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പ് ചരട്, കയ്യിലെ ചെമ്പ് മോതിരം എന്നിവയാണ് തിരിച്ചറിയാന്‍ സഹായകരമായത്.

പൊന്നുക്കുട്ടി ശനിയാഴ്ച വൈകിട്ട് ആറരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും ചില ദിവസങ്ങളില്‍ പരിസരപ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ താമസിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

Accidental Death | ദേശീയപാതയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വാഹനമിടിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിലൂടെ വേറെയും വണ്ടികള്‍ കയറിയിറങ്ങി; തിരിച്ചറിഞ്ഞത് മകനെത്തി ധരിച്ചിരുന്ന വസ്ത്രം കണ്ടതോടെ; ദാരുണ സംഭവം പുറത്തറിഞ്ഞത് 8 മണിക്കൂറിന് ശേഷം

 

Keywords: News, Kerala, Kerala-News, Palakkad-News, Accident-News, Top-Headlines, Died, Accidental Death, Road Accident, Elderly Woman, Son, Bus, CCTV, Police, Probe, National Highway, Bus Stand, Palakkad: Elderly woman died in road accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia