city-gold-ad-for-blogger

Obituary | കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ചിത്രകാരൻ എ വി മുരളീധരൻ മരണത്തിന് കീഴടങ്ങി

പിലിക്കോട്: (KasargodVartha) പക്ഷാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ചിത്രകാരൻ പിലിക്കോട് എരവിലെ എ വി മുരളീധരൻ (52) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് മുരളീധരൻ കുഴഞ്ഞുവീണത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും അബോധാവസ്ഥയിൽ തന്നെയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

Obituary | കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ചിത്രകാരൻ എ വി മുരളീധരൻ മരണത്തിന് കീഴടങ്ങി

ചിത്രകലാ രംഗത്തും ശിൽപ കലയിലും തബലയിലും മരപ്പണിയിലും ഗാന രംഗത്തുമടക്കം അസാമാന്യ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു മുരളീധരൻ. പയ്യന്നൂർ അനാമിയ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ച് സമുദായ ശംശനത്തിൽ സംസകരിച്ചു.

പരേതരായ ശങ്കരൻ രവിവർമൻ - കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശങ്കരൻ കുട്ടി (മുൻ എക്സിക്യൂടീവ് എൻജിനീയർ), ബാലകൃഷ്ണൻ, രവി (സബ് എൻജിനീയർ, കെ എസ് ഇ ബി വയനാട്), തമ്പായി പിലിക്കോട് വയൽ, ഓമന നടക്കാവ്, ശോഭ ആലപ്പടമ്പ്, പ്രേമവല്ലി (മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരി, കരിവെള്ളൂർ കുണിയൻ), പരേതരായ മോഹനൻ, ഭാഗ്യ ലക്ഷ്മി. നിരവധി സുഹൃദ് വലയത്തിന് ഉടമയായിരുന്നു. മരണ വിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Obituary | കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ചിത്രകാരൻ എ വി മുരളീധരൻ മരണത്തിന് കീഴടങ്ങി

Keywords: News, Kerala, Kasaragod, Pilicode, Painter, Obituary, Malayalam News, Hospital Treatment, Painter AV Muraleedharan passed away.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia