Stray Dogs | തെരുവുനായ്ക്കളുടെ ആക്രമണം മനുഷ്യരോട് മാത്രമല്ല, വാഹനങ്ങളോടും; അപാർട്മെന്റിന് മുന്നിൽ നിർത്തിയിട്ട ഒരു ലക്ഷം രൂപ വിലവരുന്ന പുത്തൻ സ്‌കൂടർ കടിച്ചുകീറി; മദ്രസയിൽ പോവുകയായിരുന്ന വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴകയ്‌ക്ക്
Jun 20, 2023, 16:16 IST
മേൽപറമ്പ്: (www.kasargodvartha.com) തെരുവുനായ്ക്കളുടെ ശല്യം നാട്ടിലും നഗരങ്ങളിലും അതിരൂക്ഷമായി. മനുഷ്യരോട് മാത്രമല്ല, വാഹനങ്ങളോടും ആക്രമണം കാട്ടുകയാണ് നായ്ക്കൾ. കഴിഞ്ഞ ദിവസം മേൽപറമ്പ് കട്ടക്കാലിൽ അപാർട്മെന്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന പുത്തൻ സ്‌കൂടർ, കൂട്ടമായെത്തിയ തെരുവുപട്ടികൾ കടിച്ചുകീറി നശിപ്പിച്ചു. സ്‌കൂടറിന്റെ സീറ്റുകളും ഹാൻഡിൽ ഉൾപെടെയുള്ള ഭാഗങ്ങളും കടിച്ചുകീറിയിട്ടുണ്ട്.
രാവിലെ ഏഴോളം വരുന്ന നായ്ക്കൾ എത്തിയാണ് ഒരുലക്ഷം വില വരുന്ന സ്‌കൂടറിന് കാര്യമായ കേടുപാടുകൾ വരുത്തിയതെന്ന് വാഹന ഉടമ ഹാശിം ഒറവങ്കര പറഞ്ഞു. മദ്രസയിലേക്ക് ചെറിയ കുട്ടികൾ വീട്ടിൽ നിന്ന് കടന്നുപോയതിന് പിന്നാലെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ പട്ടികളുടെ ആക്രമണം കുട്ടികൾക്ക് നേരെ ആകുമായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ശബ്ദമുണ്ടാക്കിയും മറ്റും ഓടിക്കാൻ ശ്രമിച്ചെങ്കിലും പിന്തിരിഞ്ഞു പോവാത്ത പട്ടികളെ പിന്നീട് ഏറെ പരിശ്രമിച്ചാണ് അപാർട്മെന്റിൽ താമസിക്കുന്നവർക്ക് ഓടിക്കാനായത്.
പരിസരത്തെങ്ങും തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടയിൽ ഒരു വിദ്യാർഥിക്ക് വീണ് കയ്യിന്റെ എല്ലൊടിഞ്ഞ് പരുക്കേറ്റിരുന്നു. മനുഷ്യർക്ക് പുറമെ വളർത്തു മൃഗങ്ങളെയും വീടുകൾക്കും കടകൾക്കും മുമ്പിലുള്ള സാധനങ്ങളെയും തെരുവുനായ്ക്കൾ നശിപ്പിക്കുന്നുവെന്ന പരാതി വ്യാപകമാണ്. വാഹനങ്ങൾക്ക് നേരെയും നായ്ക്കൾ കുരച്ചു ചാടുന്നതായും ഇത് അപകടത്തിന് വഴിവെക്കുന്നതായും ഡ്രൈവർമാർ പറയുന്നു.
പുലർചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പത്രവിതരണക്കാർക്കും പാൽ വിൽപനക്കാർക്കും പതിവായി നായയുടെ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. പലരും വടിയുമായാണ് പ്രഭാത സവാരിക്ക് ഇറങ്ങുന്നത്. നായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമൽ ബർത് കൺട്രോൾ (ABC) പദ്ധതി നിലച്ചതും തെരുവ് നായ്ക്കൾ പെരുകാൻ കാരണമായിട്ടുണ്ടെന്നാണ് ആക്ഷേപം. നായ്ക്കളുടെ വന്ധ്യംകരണവും കുത്തിവയ്‌പും അവയുടെ എണ്ണം നിയന്ത്രിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാൽ മിക്ക തദ്ദേശ സ്ഥാപനങ്ങളും നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും വാക്സിനേഷൻ നൽകുന്നതിനും മതിയായ നടപടികൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, ചെമ്മനാട് പഞ്ചായതിലെ 14-ാം വാർഡിൽ സ്കൂടറിന് നേരെ നടന്നതടക്കമുള്ള തെരുവുനായ്ക്കളുടെ ആക്രമണം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിഷയം ചർച ചെയ്യാൻ ഭരണസമിതി യോഗം ഉച്ചയ്ക്ക് ശേഷം ചേരുന്നുണ്ടെന്നും ഇക്കാര്യത്തിൽ എന്ത് നടപടി കൈക്കൊള്ളണമെന്ന് യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാർഡ് മെമ്പർ വീണാറാണി ശങ്കര കാസർകോട് വാർത്തയോട് പറഞ്ഞു. ഒഴിഞ്ഞ കെട്ടിടങ്ങളും തീരദേശത്തെ കുറ്റിക്കാടുകളും തെരുവുനായ്ക്കളുടെ ഒളിത്താവളമായി മാറിയിട്ടുണ്ട്. ഇതുകൂടാതെ മൈതാനങ്ങളിലും കൂട്ടമായി തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. രാത്രിയായാൽ ജനങ്ങൾ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ മടിക്കുന്ന സ്ഥിതിയാണ്. അതീവ ഗൗരവമായ പ്രശ്നത്തിൽ അധികൃതരിൽ നിന്ന് ശാശ്വതമായ നടപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
Keywords: News, Melparamb, Kasaragod, Stray Dog, Student, Pack Of Stray Dogs Attacked Scooter.
< !- START disable copy paste -->