Obituary | കാസർകോടിന്റെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന പി എ അഹ്‌മദ് താജ് നിര്യാതനായി
Oct 10, 2023, 10:05 IST
കാസർകോട്: (KasargodVartha) സാമൂഹ്യ - സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന പി എ അഹ്‌മദ് (താജ്, 90) നിര്യാതനായി. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'ഈ ആഴ്ച' എന്ന പേരിൽ പ്രസിദ്ധീകരണം നടത്തിയിരുന്നു. കവിത, ചരിത്രം, മതം തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ പ്രതിഭ ടി ഉബൈദുമായി വളരെ അടുത്ത ബന്ധം പുലർത്തിയ പി എ അഹ്‌മദ് അദ്ദേഹത്തിന്റെ ശിഷ്യനുമായിരുന്നു.
നല്ലൊരു വായനക്കാരനും വിവിധ ഭാഷകളിൽ പ്രാവീണ്യം ഉള്ള വ്യക്തിയുമായിരുന്നു. അപാര അറിവുകൾ കൊണ്ട് ചലിക്കുന്ന സർവവിജ്ഞാന കോശം എന്നാണ് അദ്ദേഹത്തെ അടുപ്പക്കാർ വിശേഷിപ്പിച്ചിരുന്നത്. വലിയൊരു സുഹൃദ് ബന്ധത്തിന്റെ ഉടമ കൂടിയാണ്. നേരത്തെ വിദേശത്തും നാട്ടിലും വ്യാപാരിയായി പ്രവർത്തിച്ചിട്ടുണ്ട്.
പള്ളിക്കാലിലെ അബ്ദുൽ ഖാദർ വൈദ്യർ - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സൽമ. മക്കൾ: ഫൈസൽ (ദുബൈ), സമീറ, ലുബ്‌ന, പരേതനായ അമീൻ. മരുമക്കൾ: അശ്‌റഫ് കളനാട്, നസീർ മൂസ, സജ്‌ന ബാനു. സഹോദരങ്ങൾ: മൊയ്തീൻ, സുലൈമാൻ, മുഹമ്മദ് മാസ്റ്റർ, ഡോ. മഹ്‌മൂദ്, മറിയം ബീവി. ഖബറടക്കം ളുഹർ നിസ്‌കാരനാന്തരം മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kasaragod, Kerala, Mogral, Obituary, Death, PA Ahmad Thaj passed away.
< !- START disable copy paste -->