Police | പി ബിജോയ് പുതിയ കാസർകോട് ജില്ലാ പൊലീസ് മേധാവി; ഡോ. വൈഭവ് സക്സേനയ്ക്ക് സ്ഥലം മാറ്റം, എറണാകുളം റൂറല്‍ എസ്പിയാകും
Nov 10, 2023, 20:21 IST
കാസർകോട്: (KasargodVartha) കാസർകോട്ടടക്കം സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവിമാര്‍ ഉൾപെടെ 20 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പി ബിജോയ് ആണ് പുതിയ കാസർകോട് ജില്ലാ പൊലീസ് മേധാവി. നിലവിൽ പദവിയിലുണ്ടായിരുന്ന വൈഭവ് സക്സേനയയെ എറണാകുളം റൂറൽ പൊലീസ് മേധാവിയായി നിയമിച്ചു. പി ബിജോയ് നേരത്തെ കാസർകോട്ട് ഡി വൈ എസ് പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
< !- START disable copy paste -->
തിരുവനന്തപുരം റൂറൽ, തൃശൂർ റൂറൽ, മലപ്പുറം, കോഴിക്കോട്, കൊല്ലം റൂറൽ, ഇടുക്കി പൊലീസ് മേധാവികളെയും മാറ്റിയിട്ടുണ്ട്. വിഐപി സെക്യൂരിറ്റി ഡെപ്യൂടി കമീഷണര്‍ ജി ജയ്‌ദേവിന് സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയന്റെ പൂര്‍ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപൽ കിരൺ നാരായണൻ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയാകും.
അസിസ്റ്റന്റ് ഐജി നവനീത് ശര്‍മയാണ് പുതിയ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി. മലപ്പുറം എസ്പി സുജിത്ത് ദാസിനെ പുതുതായി സൃഷ്ടിച്ച സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ് പൊലീസ് സൂപ്രണ്ടായി നിയമിച്ചു. വിയു കുര്യാക്കോസിനെ പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപലാക്കി. കൊച്ചി സിറ്റി ഡിസിപി എസ് ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി സുനിലിനെ തിരുവനന്തപുരം റേൻജ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെഎം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും.
എറണാകുളം വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ട് കെഎസ് സുദര്‍ശനനെ കൊച്ചി സിറ്റി ഡെപ്യുടി കമീഷണറായി നിയമിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐആര്‍ബി കമാന്‍ഡന്റ് ആയി നിലവിലുള്ള ഒഴിവില്‍ മാറ്റി നിയമിച്ചു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനെ കൊല്ലം സിറ്റി പൊലീസ് കമീഷണറാക്കി. കോഴിക്കോട് സിറ്റി ഡിസിപി കെഇ ബൈജുവിനെ റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സസ് ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു.

Keywords: Police, Transfer, Kerala, IPS, District, Police Chief, Kasaragod, SP, P Bijoy appointed as Kasargod district police chief.