പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ഇനി ഓര്‍മ്മയില്‍; മൃതദേഹം ഖബറടക്കി
Oct 20, 2018, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 20.10.2018) അന്തരിച്ച മഞ്ചേശ്വരം എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ പി ബി അബ്ദുര്‍ റസാഖിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ആലംപാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച രാത്രി 10.15 മണിയോടെയാണ് ഖബറടക്കം നടന്നത്. മയ്യിത്ത് നിസ്കാരത്തിന് ആലംപാടി ഖത്വീബ് മുജീബ് റഹ്മാന് ബാഖവി നേതൃത്വം നല്കി.
മുസ്ലിം ലീഗ് നേതാക്കളായ സി ടി അഹ്മദ് അലി, എം സി ഖമറുദ്ദീന്, എ അബ്ദുര്‍ റഹ്മാന് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ് നടന്നത്. ഗള്‍ഫിലായിരുന്ന മക്കളും മരുമക്കളും എത്തിച്ചേരേണ്ടതുകൊണ്ടാണ് ഖബറടക്കം വൈകിയത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്ന അബ്ദുര്‍ റസാഖ് അന്തരിച്ചത്. പനി ബാധിച്ചതിനെതുടര്‍ന്ന് മൂന്ന് ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് ഇടയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Death, MLA, P B Abdul Razak M L A dead body buried.