city-gold-ad-for-blogger

Custody | ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍; കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്ന് സംശയം; പരസ്പരവിരുദ്ധമായാണ് മൊഴികളെന്ന് പൊലീസ്

കൊല്ലം: (KasargodVartha) ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച കേസില്‍ ചിറക്കര സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

കൊട്ടാരക്കര പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഈ യുവാവ് പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. നിലവില്‍ ഇയാളിപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. അതിനിടെ, കുട്ടിയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ പിതാവായ റെജി. ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. രേഖകള്‍ പരിശോധിച്ചുവരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട നഗരത്തിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്‌ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് വ്യാഴാഴ്ച (30.11.2023) വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ ഈ ഫ്‌ലാറ്റിലുണ്ടായിരുന്നു. അതാണ് കൊണ്ടുവന്നത്.

അതേസമയം, കേസില്‍ വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ വ്യാഴാഴ്ച കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നു പ്രതികളുടെകൂടി രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോകലുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ടുപേരെ ചോദ്യംചെയ്തുവരുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ നാല് ദിവസമായി കുറ്റവാളികള്‍ക്ക് പുറകിലുള്ള പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പര്‍ എങ്ങനെ കിട്ടി എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നില്ല. ഇവയെല്ലാം തീര്‍ക്കാന്‍ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Custody | ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍; കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്ന് സംശയം; പരസ്പരവിരുദ്ധമായാണ് മൊഴികളെന്ന് പൊലീസ്



Keywords: News, Kerala, Kerala-News, Kollam-News, Top-Headlines, Oyoor News, Kollam News, Kidnapping Case, Police, Custody, Child, Minor Girl, Father, Financial Dealings, Probe, Oyoor kidnapping case, one in police custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia