city-gold-ad-for-blogger

Overload | സ്കൂൾ വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകുന്നത് കുത്തിനിറച്ച്; സംയുക്ത പരിശോധനയുമായി അധികൃതർ; കാസർകോട് താലൂകിൽ പരിശോധിച്ച 12 വാഹനങ്ങളിൽ 8ഉം പരിധിയിലധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തി; പിഴ ഈടാക്കി

കാസർകോട്: (www.kasargodvartha.com) ജില്ലയിലെ സ്കൂൾ വാഹനങ്ങൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കാസർകോട്, ഹൊസ്ദുർഗ് താലൂകുകളിൽ റവന്യൂ, കാസർകോട് ആർടിഒ,എൻഫോഴ്സ്മെൻ്റ് ടീം എന്നിവർ സംയുക്ത പരിശോധന നടത്തി. കാസർകോട് താലൂകിൽ ആർഡിഒ അതുൽ എസ് നാഥിൻ്റെ നേതൃത്തിലും ഹൊസ്ദുർഗ് താലൂകിൽ സബ് കലക്ടർ സൂഫിയാൻ അഹ്‌മദിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടത്തിയത്.

Overload | സ്കൂൾ വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകുന്നത് കുത്തിനിറച്ച്; സംയുക്ത പരിശോധനയുമായി അധികൃതർ; കാസർകോട് താലൂകിൽ പരിശോധിച്ച 12 വാഹനങ്ങളിൽ 8ഉം പരിധിയിലധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തി; പിഴ ഈടാക്കി

ഹൊസ്ദുർഗ് താലൂകിൽ 16 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു. ഒരെണ്ണം പരിധിയിൽ അധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തി 1500 രൂപ പിഴ ഈടാക്കി. ജോയിൻ്റ് ആർടിഒ ബിജു, മോടോർ വെഹികിൾ ഇൻസ്പെക്ടർമാരായ സാജു ഫ്രാൻസിസ്, ജയൻ, എഎംവിഐ മാരായ സി വി ജിജോ വിജയ്, സുധീഷ്, പിവി വിജേഷ്, വിനീത് എന്നിവർ പങ്കെടുത്തു.
 
Overload | സ്കൂൾ വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകുന്നത് കുത്തിനിറച്ച്; സംയുക്ത പരിശോധനയുമായി അധികൃതർ; കാസർകോട് താലൂകിൽ പരിശോധിച്ച 12 വാഹനങ്ങളിൽ 8ഉം പരിധിയിലധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തി; പിഴ ഈടാക്കി

കാസർകോട് താലൂകിൽ 12 വാഹനങ്ങൾ പരിശോധിച്ചു. എട്ടെണ്ണം പരിധിയിലധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തി. 9500 രൂപ പിഴ ഈടാക്കി. മോടോർ വെഹികിൾ ഇൻസ്പെക്ടർ ചന്ദ്ര കുമാർ, എഎംവിഐ എം പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, RTO, MVD, Malayalam News, school vehicles, Overloaded in school vehicles; Authorities with joint inspection

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia