city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Order | കാസർകോട് വാർത്ത ഇംപാക്ട്: നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതായി ആരോപണമുയർന്ന വെള്ളരിക്കുണ്ട് ടൗണിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്; തഹസിൽദാർ നിർദേശം നൽകി

വെള്ളരിക്കുണ്ട്: (KasaragodVartha) മൾടി പ്ലസ് സിനിമാ തിയേറ്റർ നിർമാണത്തിന്റെ മറവിൽ നിയമങ്ങൾ ലംഘിച്ച് വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നതിന് പിന്നാലെ ഈ ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ബളാൽ വിലേജ് ഓഫീസർക്കാണ് (Village Officer) നിർദേശം നൽകിയിരിക്കുന്നത്. കെട്ടിടം പണിയാൻ ആവശ്യമുള്ള സ്ഥലത്തിൽ കൂടുതൽ പാറപൊട്ടിച്ചിട്ടുണ്ടെങ്കിൽ അളന്ന് തിട്ടപ്പെടുത്തി പിഴ ഈടാക്കാനും നിർദേശമുണ്ട്. ബളാൽ വിലേജ് ഓഫീസർ അജി വെള്ളരിക്കുണ്ട് ടൗണിലെ ക്വാറി പ്രദേശം സന്ദർശിച്ച് നടപടികളും തുടങ്ങി.
  
Order | കാസർകോട് വാർത്ത ഇംപാക്ട്: നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതായി ആരോപണമുയർന്ന വെള്ളരിക്കുണ്ട് ടൗണിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്; തഹസിൽദാർ നിർദേശം നൽകി

കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ടൗണിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനംമൂലം വ്യാപാര സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും അവിടെ എത്തുന്നവർക്കും ഓടോറിക്ഷാ - ടാക്സി തൊഴിലാളികൾക്കും നേരിടുന്ന ദുരിതം വിവരിച്ച് 'കാസർകോട് വാർത്ത' റിപോർട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂടീവ്‌ മജിസ്ട്രേറ്റ് കൂടിയായ വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ക്വാറി ക്കെതിരെ നടപടിയെടുക്കാൻ വിലേജ് ഓഫീസർക്ക് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം ആവശ്യമായ എല്ലാരേഖകളും സമ്പാദിച്ച ശേഷമാണ് വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ഖനനം നടത്തിയതെന്നും അനധികൃതമായി പാറഖനനം നടത്തിയിട്ടില്ലെന്നും ക്വാറി ഉടമ പ്രതികരിച്ചു. തികച്ചും അശാസ്ത്രീയമായ രീതിയിലായിരുന്നു കഴിഞ്ഞ മൂന്ന് മാസത്തിലേറെ വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ഖനനം നടന്നതെന്നും ഇതുമൂലം പലർക്കും അലർജി പോലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതായും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. കരിങ്കൽ ക്വാറി പ്രവർത്തിപ്പിക്കാൻ ഉദ്യോഗസ്ഥ - ഭരണതലങ്ങളിലെ സ്വാധീനം ഇവർക്ക് തണലേകിയിരുന്നതായും ആക്ഷേപം ഉയരുകയുണ്ടായി.

രാത്രിയിലാണ് ആവശ്യക്കാർക്ക് കരിങ്കല്ല് വിൽപ നടത്തിവന്നിരുന്നതെന്നാണ് പറയുന്നത്. സിനിമാ തിയേറ്റർ നിർമാണത്തിന് കെട്ടിടം പണിയാൻ 50 അടി സ്‌ക്വയർ ഫീറ്റിൽ മാത്രമാണ് പാറ പൊട്ടിച്ചു മാറ്റാൻ പഞ്ചായത് എൻജിനീയറിംഗ് വിഭാഗം അനുമതി നൽകിയതെന്നും മൈനിങ് ആൻഡ് ജിയോളജിയും അനുമതി നൽകിയിട്ടുണ്ടെങ്കിലും പൊല്യൂഷൻ ബോർഡിൽ നിന്നും യാതൊരു വിധ അനുകൂല ഉത്തരവുകൾ നേടിയിട്ടില്ലെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം പുറകെയാണ് ഇപ്പോൾ ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
  
Order | കാസർകോട് വാർത്ത ഇംപാക്ട്: നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതായി ആരോപണമുയർന്ന വെള്ളരിക്കുണ്ട് ടൗണിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്; തഹസിൽദാർ നിർദേശം നൽകി

Order | കാസർകോട് വാർത്ത ഇംപാക്ട്: നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതായി ആരോപണമുയർന്ന വെള്ളരിക്കുണ്ട് ടൗണിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്; തഹസിൽദാർ നിർദേശം നൽകി

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Order to suspend operation of quarry.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia