city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Online fraud | വ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ്; രണ്ടു ദിവസത്തിനിടെ കാസര്‍കോട് രജിസ്റ്റര്‍ ചെയ്തത് 4 കേസുകള്‍; മുന്‍കരുതെലെടുക്കണമെന്ന് സൈബര്‍ സെല്‍

കാസര്‍കോട്: (www.kasargodvartha.com) ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും പാര്‍ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളില്‍ കാസര്‍കോട്ട് വിവിധ സ്റ്റേഷനുകളില്‍ രണ്ട് ദിവസത്തിനിടെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
    
Online fraud | വ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ്; രണ്ടു ദിവസത്തിനിടെ കാസര്‍കോട് രജിസ്റ്റര്‍ ചെയ്തത് 4 കേസുകള്‍; മുന്‍കരുതെലെടുക്കണമെന്ന് സൈബര്‍ സെല്‍

ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ പക്കല്‍ നിന്നും തട്ടിപ്പ് സംഘം തട്ടിയെടുത്തതെന്നാണ് സൂചന.

കാസര്‍കോട് തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. മൂവി പ്ലാറ്റ്‌ഫോം എന്ന കംപനിയില്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചാണ് 13 ലക്ഷം തട്ടിയെടുത്തത്.

ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്‌സ് ആപിലൂടെ നിക്ഷേപത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ്.

ഇത്തരത്തില്‍ തന്നെ ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി. വാട്‌സ് ആപിലൂടെയും ടെലിഗ്രാമിലൂടെയും നടത്തിയ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയാണ് ഈ നഷ്ടം സംഭവിച്ചത്.
ലിങ്കില്‍ ക്ലിക് ചെയ്തതിലൂടെ മാങ്ങാട് സ്വദേശിയുടെ 99,999 രൂപയാണ് നഷ്ടമായത്. തട്ടിപ്പുകാര്‍ അദ്ദേഹത്തിന് നല്‍കിയ ലിങ്കില്‍ ക്ലിക് ചെയ്ത് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക വഴിയാണ് തട്ടിപ്പിനിരയായത്.

സൈബര്‍ സെല്‍ നല്‍കുന്ന മുന്‍കരുതലുകള്‍

# പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റി നിര്‍ത്തുക.

# അപരിചിതരായ ആളുകൾ അയച്ചുതന്നിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും അവര്‍ക്ക് ലഭിക്കും. നിങ്ങള്‍ക് വരുന്ന ഒ ടി പി അടക്കം എല്ലാം അവര്‍ കൈക്കലാക്കും.

# ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലികള്‍ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ജോലി ലഭിക്കാനായി ഇത്തരകാര്‍ക്ക് പണം നല്‍കാതിരിക്കുക.

# ഓണ്‍ലൈന്‍ ഗെയ്മുകളാണ് മറ്റൊരു വില്ലന്മാര്‍. ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കുമ്പോള്‍ അതിന് പിന്നില്‍ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
    
Online fraud | വ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ്; രണ്ടു ദിവസത്തിനിടെ കാസര്‍കോട് രജിസ്റ്റര്‍ ചെയ്തത് 4 കേസുകള്‍; മുന്‍കരുതെലെടുക്കണമെന്ന് സൈബര്‍ സെല്‍

Keywords: Kerala News, Kasaragod News, Malayalam News, Crime, Crime News, Cyber Crime, Online Fraud, Police Investigation, Kasaragod Police, Online fraud alert; 4 cases were registered in Kasaragod in two days.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia