city-gold-ad-for-blogger

Kummatti Kali | ഓണത്തിന് പൊലിമയേകുന്ന 'കുമ്മാട്ടിക്കളി'; വിശേഷങ്ങള്‍ അറിയാം

കോഴിക്കോട്: (www.kasargodvartha.com) ഓണാഘോഷങ്ങളെ താളാത്മകവും ഭാവനാസമ്പന്നവുമാക്കി മാറ്റുന്നതില്‍ പങ്കുവഹിക്കുന്ന കലാരൂപങ്ങളിലൊന്നാണ് കുമ്മാട്ടിക്കളി. വടക്കന്‍ ജില്ലകളില്‍ പ്രചാരത്തിലുളള നാടന്‍ കലാരൂപമാണിത്. കുമ്മാട്ടി കലാകാരന്മാരുടെ ഏറ്റവും കൗതുകകരമായ വശമാണ് അവരുടെ പ്രത്യേക വസ്ത്രധാരണം. അവര്‍ ശ്രീകൃഷ്ണന്‍, മഹാബലി, നാരദന്‍, ഹനുമാന്‍, ശിവഭൂത?ഗണങ്ങളായ കുംഭന്‍, കുഭോദരന്‍, തളള എന്നിങ്ങനെയുള്ളവരുടെ മുഖങ്ങള്‍ ചിത്രീകരിക്കുന്ന വര്‍ണാഭമായ മുഖമൂടി ധരിക്കുന്നു.
      
Kummatti Kali | ഓണത്തിന് പൊലിമയേകുന്ന 'കുമ്മാട്ടിക്കളി'; വിശേഷങ്ങള്‍ അറിയാം

കമുകിന്‍പാളയിലോ മുരിക്കിലോ ആണ് മുഖംമൂടികള്‍ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ് വേഷങ്ങളെ തിരിച്ചറിയുന്നത്. കുമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട് ദേഹമാകെ മൂടും. ചില കായകളുടെയും മരങ്ങളുടെയും കറയാണ് ചായമിടാന്‍ ഉപയോഗിച്ചിരുന്നത്. ഓണവില്ലിനൊപ്പമാണ് പാട്ട്. പുരാണ കഥാസന്ദര്‍ഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങള്‍. കലാകാരന്മാര്‍ ചെറിയ സമ്മാനങ്ങള്‍ ശേഖരിച്ചും ആളുകളെ രസിപ്പിച്ചും വീടുകള്‍ കയറിയിറങ്ങും.

ഓരോ ചെറുസംഘങ്ങളായി ആട്ടവും പാട്ടുമായാണ് കുമ്മാട്ടികള്‍ വീടുതോറും കയറിയിറങ്ങുന്നത്. കുമ്മാട്ടിക്കളിയ്ക്ക് നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാല്‍ കാണികളും ചിലപ്പോള്‍ സംഘത്തിനൊപ്പം നൃത്തം ചെയ്യാന്‍ കൂടാറുണ്ട്. അനുഷ്ഠാന പ്രാധാന്യത്തോടെയും വിനോദപ്രാധാന്യത്തോടെയും കുമ്മാട്ടിക്കളി നടന്നുവരുന്നു. വിശ്വാസാചാരങ്ങളുടെ പിന്‍ബലമോ പുരാവൃത്ത പശ്ചാത്തലമോ ഇതിനില്ല. ചില പ്രദേശങ്ങളില്‍ പുരാണപ്രസിദ്ധമായ കിരാതം കഥയുമായി ബന്ധപ്പെടുത്തുന്നുണ്ട്.

Keywords:  Latest-News, Onam, Onam-Rituals, Kozhikode, Onam-Celebration, Top-Headlines, Kummatti Kali, Onam and Kummatti Kali: Colorful Mask Dance.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia