Arrested | ഒഴിഞ്ഞ സ്ഥലത്ത് സ്‌കൂടര്‍ നിറുത്തിയിട്ട് ഇടപാടുകാര്‍ക്ക് ലഹരി വില്‍പന നടത്തിയെന്ന കേസിൽ വയോധികന്‍ അറസ്റ്റില്‍
Mar 19, 2024, 23:23 IST
മംഗ്ലൂരു: (KasargodVartha) കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരിങ്കനയില്‍ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗ്ലൂര്‍ കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് എന്ന മങ്കല്‍ ഫാറൂഖ് എന്ന കുഞ്ഞിമോണുവാണ്(68) അറസ്റ്റിലായത്.
മൈതാനത്തിനടുത്ത് ഒഴിഞ്ഞ സ്ഥലത്ത് സ്‌കൂടര്‍ നിറുത്തിയിട്ട് ഇടപാടുകാര്‍ക്ക് ലഹരി വില്‍പന നടത്തുന്നതായുള്ള വിവരം ലഭിച്ചെത്തിയ കൊണാജെ എസ് ഐ പുനീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. 20,000 രൂപ വിലവരുന്ന 998 ഗ്രാം കഞ്ചാവ്, സ്‌കൂടര്‍ എന്നിവ പിടിച്ചെടുത്തു.

Keywords: Old Man Arrested For Selling Ganja, Mangalore, News, Arrested, Ganga, Police, Scooter, Drugs, Seized, National News.