city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ODF Plus | ശുചിത്വ പ്രവർത്തനങ്ങളിൽ മികവ്; കാസർകോട് നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി

കാസർകോട്: (KasargodVartha) സ്വച്ഛ് ഭാരത് മിഷൻ (അർബൻ 2.0) പദ്ധതിയുടെ ഭാഗമായി കാസർകോട് നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി ലഭിച്ചു. നഗരസഭകളിലെ ശുചിത്വ പ്രവർത്തനങ്ങൾ ദേശീയാടിസ്ഥാനത്തിൽ വിലയിരുത്തിയാണ് നേട്ടം കൈവരിക്കാനായത്. സ്വച്ഛ് ഭാരത് മിഷൻ നിർദേശിക്കുന്ന ശുചിത്വ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, നഗരസഭയിൽ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് ഒ ഡി എഫ് പ്ലസ് അനുവദിച്ചത്.

ODF Plus | ശുചിത്വ പ്രവർത്തനങ്ങളിൽ മികവ്; കാസർകോട് നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി

നഗരസഭ മാലിന്യ മുക്തവും മാലിന്യം വലിച്ചെറിയൽ മുക്തവും ആക്കുന്നതിന് കർമപദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടത്തിവരുന്നത്. മുഴുവൻ വാർഡുകളിലെയും വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ സേന വാതിൽ പടി സേവനം നൽകുന്നു.

ODF Plus | ശുചിത്വ പ്രവർത്തനങ്ങളിൽ മികവ്; കാസർകോട് നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി

നഗര ശുചീകരണത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. പൊതു ശുചീകരണത്തിനായി നഗരസഭ തലത്തിലും വാർഡ് തലത്തിലും വിവിധ കാംപയിനുകൾ സംഘടിപ്പിച്ചു. ഉറവിട മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി നഗരസഭ സംവിധാനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, ODF Plus, Swachh Bharat Mission, Municipality, ODF Plus Status for Kasaragod Municipality.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia