ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ കാസര്‍കോട് സ്വദേശി സുനില്‍ കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; രുഗ്മിണി ഇനി കണ്ണൂരില്‍ ജോലി ചെയ്യും
Oct 3, 2018, 09:46 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2018) ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ കാസര്‍കോട് പുതിയ വളപ്പ് സ്വദേശി സുനില്‍ കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സുനില്‍ കുമാറിന്റെ ഭാര്യ രുഗ്മിണി ഇനി കണ്ണൂരില്‍ ജോലി ചെയ്യും. ഇതുകൂടാതെ ദുരന്തത്തില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ ഭാര്യമാരില്‍ മറ്റു 41 പേര്‍ക്കും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കി.
കണ്ണൂരിലെ വല നെയ്ത്ത് ഫാക്ടറിയിലാണ് രുഗ്മിണിക്ക് ജോലി ലഭിച്ചത്. പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ തുടങ്ങിയ തീരമേഖലയിലുള്ളവരായ മറ്റു 41 പേര്‍ക്ക് മുട്ടത്തറയില്‍ മത്സ്യഫെഡിന്റെ വലനെയ്ത്തുശാലയിലും ജോലി നല്‍കി. ഇവര്‍ക്ക് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.
ദുരന്തത്തില്‍ മരിച്ച വെട്ടുകാട് സ്വദേശി ഷിബു സേവ്യറിന്റെ ഭാര്യ ശെല്‍വമണിയാണ് കൂട്ടത്തില്‍ പ്രായം കുറഞ്ഞയാള്‍. 23 വയസാണ് ശെല്‍വമണിക്കുള്ളത്. 10,000 രൂപയാണ് ആദ്യ ഘട്ടത്തില്‍ ശമ്പളം. വലയുടെ അറ്റകുറ്റപ്പണികള്‍, വയന്‍ഡിംഗ് ഉള്‍പ്പെടെയുള്ള ജോലികളാണ് നല്‍കുക. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ജോലി സമയം. പത്തു ദിവസത്തെ തൊഴില്‍ പരിശീലനവും നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Job, fishermen, Oakhi death; Govt. Job for Sunil Kumar's wife
< !- START disable copy paste -->