city-gold-ad-for-blogger

സര്‍ക്കാറുകളുടെ തള്ളലുകളല്ല പ്രവാസികള്‍ക്ക് വേണ്ടത്: എന്‍ യു അബ്ദുല്‍ സലാം

കാസര്‍കോട്: (www.kasargodvartha.com 25.06.2020) വികസന രംഗത്തും രാജ്യത്തിന്റെ വളര്‍ച്ചയുടെ മേഖലകളിലും നാടിന്റെ നട്ടെല്ലുകളാണ് പ്രവാസികളെന്നും അവരെ ഇനിയും മരണത്തിലേക്ക് തള്ളിവിടരുതെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വഞ്ചനയും, തള്ളലുകളും അവസാനിപ്പിച്ച് അവര്‍ക്ക് താങ്ങാവുകയാണ് ചെയ്യേണ്ടത്. പ്രവാസികള്‍ക്ക് സൗജന്യമായി തിരിച്ചെത്തുന്നതിനും അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പാടുകള്‍ ചെയ്തും സര്‍ക്കാറുകള്‍ ഉത്തരവാദിത്വം നിറവേറ്റണം. വന്ദേഭാരത് മിഷന്‍ വെറും തള്ളലുകള്‍ മാത്രമാണ്. പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ വഞ്ചനയാണ് കാണിച്ചതെന്നും പിണറായി സര്‍ക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടാ എന്ന് പറഞ്ഞതിലുള്ള കാപട്യം പൊതു സമൂഹം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറുകളുടെ തള്ളലുകളല്ല പ്രവാസികള്‍ക്ക് വേണ്ടത്: എന്‍ യു അബ്ദുല്‍ സലാം
'പ്രവാസികള്‍ നാടിന്റെ നട്ടെല്ല് അവരെ മരണത്തിലേക്ക് തള്ളിവിടരുത്, കേന്ദ്ര-കേരള സര്‍ക്കാറുകളുടെ വഞ്ചന അവസാപ്പിക്കുക' തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവണ്‍മെന്റ് കോളേജ് പരിസത്ത് നിന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, ട്രഷറര്‍ സിദ്ദീഖ് പെര്‍ള, സെക്രട്ടറി സി എ സവാദ്, പി എ ഗഫൂര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
സര്‍ക്കാറുകളുടെ തള്ളലുകളല്ല പ്രവാസികള്‍ക്ക് വേണ്ടത്: എന്‍ യു അബ്ദുല്‍ സലാം

Keywords:  Kasaragod, Kerala, news, SDPI, Protest, Top-Headlines, NU Abdul Salam on Expats issue
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia