മുഹമ്മദലിക്കയുടെ നാവിൻ തുമ്പിൽ വടക്കൻ പാട്ട്; കുട്ടിയമ്മ കോറിയ കൊറോണക്കവിത
May 8, 2021, 19:29 IST
കാസർകോട്: (www.kasargodvartha.com 8.05.2021) ഉറ്റവരിൽ നിന്നുള്ള അകലം പൊള്ളിക്കുന്ന 38 അരജീവിതങ്ങൾ ചിരിച്ചും ചിരിപ്പിച്ചും മൂന്ന് മണിക്കൂർ ഒറ്റപ്പെടൽ മറന്ന് സ്നേഹ സല്ലാപം നടത്തി. വാർധക്യം ചുളിവുകൾ വീഴ്ത്തിയ മുഹമ്മദലിയുടെ നാത്തുമ്പിൽ വടക്കൻ പാട്ടിലെ ഉണ്ണിയാർച ഉറഞ്ഞാടി. കവിതകളെഴുതിയ നോടുപുസ്തകം സൂക്ഷിക്കുന്ന കുട്ടിയമ്മ സ്വയംകോറിയ കൊറോണക്കവിത സ്ഫുടമായി ചൊല്ലി.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സർകാർ വൃദ്ധമന്ദിരങ്ങളിലും മറ്റു വയോജന കേന്ദ്രങ്ങളിലും ഒറ്റപ്പെട്ട് കഴിയുന്ന അന്തേവാസികൾക്ക് സാന്ത്വനമേകാൻ ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും സംഘടിപ്പിച്ച സ്നേഹ സല്ലാപത്തിൽ പരവനടുക്കം ഗവ. വൃദ്ധസദനമായിരുന്നു രംഗവേദി. സിനിമാ- ടെലിവിഷൻ തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങളുമായി വയോജനങ്ങൾക്ക് ഓൺലൈനിൽ സംവദിക്കാൻ അവസരമൊരുക്കുന്ന പരിപാടിയാണിത്.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സർകാർ വൃദ്ധമന്ദിരങ്ങളിലും മറ്റു വയോജന കേന്ദ്രങ്ങളിലും ഒറ്റപ്പെട്ട് കഴിയുന്ന അന്തേവാസികൾക്ക് സാന്ത്വനമേകാൻ ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും സംഘടിപ്പിച്ച സ്നേഹ സല്ലാപത്തിൽ പരവനടുക്കം ഗവ. വൃദ്ധസദനമായിരുന്നു രംഗവേദി. സിനിമാ- ടെലിവിഷൻ തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങളുമായി വയോജനങ്ങൾക്ക് ഓൺലൈനിൽ സംവദിക്കാൻ അവസരമൊരുക്കുന്ന പരിപാടിയാണിത്.
പരവനടുക്കം ഗവ. വൃദ്ധസദനത്തിൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഡോ. ഡി സജിത് ബാബു നിർവഹിച്ചു. ഓരോരുത്തരേയും പേരും നാടും പരാമർശിച്ച് പരിചയം പുതുക്കിയായിരുന്നു കലക്ടറുടെ സംഭാഷണം. കാസർകോട് ചെമ്മനാട് സ്വദേശിയായ ചലചിത്ര -ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരി തനി കാസർകോടൻ ഭാഷയിൽ സംസാരിച്ച് വൃദ്ധമന്ദിരത്തിലെ അപ്പൂപ്പന്മാരേയും അമ്മൂമ്മമാരേയും സ്നേഹ സല്ലാപത്തിൽ സാന്ത്വനമേകി. കൊറോണ കാരണം നേരിട്ട് വരാൻ പറ്റാത്തതിലുള്ള പരിഭവം താരം പങ്കുവെച്ചു. ടെലിവിഷൻ പരിപാടികൾ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഔഷധം പോലെ അനുഭവപ്പെടുന്നുണ്ടെന്ന അനുഭവം അവർ പങ്കുവെച്ചു.
ജില്ല സാമുഹിക നീതി ഓഫീസർ ശീബാ മുംതാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ പി ബിജു സ്വാഗതവും സാമുഹിക സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർജി ഷോ ജെയിംസ് നന്ദിയും പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് ഇൻചാർജ് അബ്ദുല്ല മഡിയൻ, എൽ ബി എസ് എഞ്ചിനീയറിങ് കോളജ് വിദ്യാർഥി നിധിൻ എന്നിവർ ഓൺലൈനിൽ സംബന്ധിച്ചു. അന്തേവാസികൾ കവിത ചൊല്ലിയും പാട്ടു പാടിയും പരിപാടിയുടെ ഭാഗമായി.
ജില്ലയിലെ 20 വയോജന അഗതിമന്ദിരങ്ങളിൽ സ്നേഹ സല്ലാപം സംഘടിപ്പിക്കും. വിവിധ മേഖലകളിൽ മികവു തെളിയിച്ച കുട്ടികളും പങ്കെടുക്കും. ഗവ. വൃദ്ധമന്ദിരത്തിലെ 17 അമ്മുമ്മമാരും 21 അപ്പൂപ്പന്മാരും സ്നേഹ സല്ലാപത്തിൽ പങ്കാളികളായി.
Keywords: Kerala, News, Kasaragod, Top-Headlines, Paravanadukkam, Programme, Old Age Home, Poem, Song, Muhammadalikka, Collector, Dr D Sajith Babu, Kuttiyamma, Srividhya Mullachery, Northern song by Muhammad Ali; Corona poem of Kuttiyamma.
< !- START disable copy paste -->