city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | ഉത്തരമലബാറുകാരുടെ യാത്രാ ദുരിതം കൂടുതൽ രൂക്ഷമാകുന്നു; ട്രെയിനിൽ തിരക്കിനൊപ്പം ലൈംഗികാതിക്രമങ്ങളും; സ്ത്രീ യാത്രക്കാർ ആശങ്കയിൽ; വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാനും പാട്; അടിയന്തര പരിഹാരം വേണമെന്ന് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ

കാസർകോട്: (Kasargodvartha) ഉത്തരമലബാറിലെ യാത്രക്കാരുടെ ദുരിതം രൂക്ഷമാക്കി ട്രെയിനിലെ തിരക്കിനൊപ്പം ലൈംഗികാതിക്രമങ്ങളും. നിരവധി സ്ത്രീ യാത്രക്കാരാണ് ഇതുസംബന്ധിച്ച് പരാതി ഉയർത്തിയത്. ചിലർ അധികൃതരെ പരാതി അറിയിച്ചെങ്കിലും പരാതി നൽകാത്ത സംഭവങ്ങൾ വേറെയുമുണ്ട്. ശനിയാഴ്ച രാത്രി എക്സിക്യൂടീവ്‌ എക്സ്പ്രസിൽ ജെനറൽ കോചിൽ രണ്ട് യുവതികൾക്ക് നേരെ അതിക്രമം കാട്ടിയെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Train | ഉത്തരമലബാറുകാരുടെ യാത്രാ ദുരിതം കൂടുതൽ രൂക്ഷമാകുന്നു; ട്രെയിനിൽ തിരക്കിനൊപ്പം ലൈംഗികാതിക്രമങ്ങളും; സ്ത്രീ യാത്രക്കാർ ആശങ്കയിൽ; വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാനും പാട്; അടിയന്തര പരിഹാരം വേണമെന്ന് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ

എഗ്മോർ എക്സ്പ്രസിൽ നീലേശ്വരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ശരീരത്തിൽ സ്പർശിച്ചെന്ന പരാതിയിൽ യാത്രക്കാരനെതിരെ നീലേശ്വരം പൊലീസും കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. ട്രെയിൻ യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമക്കേസുകളില്‍ ദക്ഷിണ റെയിൽവേയാണ് മുന്നിലെന്ന് അടുത്തിടെ റിപോർട് പുറത്തുവന്നിരുന്നു. ദക്ഷിണ റെയില്‍വേയിലെ 83.4 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. 2020 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 313 ഇത്തരം കേസുകളില്‍ 261 എണ്ണവും കേരളത്തിലാണ്.

ട്രെയിനിലെ തിരക്ക് മുതലെടുത്ത് മോഷണം നടത്തുന്ന സംഘങ്ങളും സജീവമായതായി പരാതിയുണ്ട്. മോഷണം, മോഷണശ്രമങ്ങൾ നിത്യവും തിരക്കിലെ പരാതികളായി ഉയരുകയാണ്. ഇതോടെ വിലപ്പെട്ട വസ്തുക്കളുമായി യാത്ര ചെയ്യുന്നവർ അവ എങ്ങനെ സൂക്ഷിക്കുമെന്നറിയാതെ പ്രയാസപ്പെടുകയാണ്. കോഴിക്കോടിനും കാസർകോടിനും ഇടയിൽ ഓടുന്ന ട്രെയിനുകളിൽ ശാരീരിക വൈകല്യമുള്ളവർ, ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ എന്നിവരെല്ലാം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നു.

വൈകീട്ടത്തെ പരശുറാം എക്‌സ്‌പ്രസ്, മംഗ്ളുറു - തിരുവനന്തപുരം, മംഗ്ളുറു-ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും രാവിലത്തെ മലബാർ എക്‌സ്‌പ്രസ്, കണ്ണൂർ–- മംഗളൂരു പാസൻജർ, കണ്ണൂർ–മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസ് എന്നിവയിലെല്ലാം ദുരിതമയമാണ് യാത്ര. ഏറനാടിലും എഗ്‌മോറിലും സ്ഥിതി വ്യത്യസ്തമല്ല.

അടിയന്തിര പരിഹാരം വേണമെന്ന് പാസൻജേർസ് അസോസിയേഷൻ

രാവിലത്തെ പരശുറാം എക്സ്പ്രസിലെ അതിരൂക്ഷമായ തിരക്ക് കുറക്കാൻ രാവിലെ സർവീസ് നടത്തുന്ന മംഗ്ളുറു - കോഴിക്കോട് പാസൻജർ വണ്ടി ഒമ്പതരക്ക് കോഴിക്കോട് എത്തുന്ന രീതിയിൽ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ, ദക്ഷിണ മേഖല റെയിൽവേ മാനജർക്കും പാലക്കാട്‌ റെയിൽവേ ഡിവിഷൻ മാനജർക്കും നിവേദനം അയച്ചു.

ഒരിക്കലെങ്കിലും ഈ വണ്ടിയിൽ യാത്ര ചെയ്താൽ മാത്രമേ ഇതിന്റെ രൂക്ഷത നമ്മുടെ എംപിമാർക്കും ബോധ്യമാകൂവെന്ന് പ്രസിഡന്റ് ആർ പ്രശാന്ത് കുമാറും ജോ. സെക്രടറി നിസാർ പെർവാടും പറഞ്ഞു. അതുപോലെ പരശുറാം എക്സ്പ്രസ് 10 മിനിറ്റ് നേരത്തെ പുറപ്പെട്ട് വന്ദേഭാരത് എത്തുന്നതിനു മുമ്പായി ഷൊർണൂർ വരെ ഓടിക്കണമെന്ന് സെക്രടറി നാസർ ചെർക്കളവും പ്രദീപ് മാസ്റ്ററും ആവശ്യപ്പെട്ടു.

Train | ഉത്തരമലബാറുകാരുടെ യാത്രാ ദുരിതം കൂടുതൽ രൂക്ഷമാകുന്നു; ട്രെയിനിൽ തിരക്കിനൊപ്പം ലൈംഗികാതിക്രമങ്ങളും; സ്ത്രീ യാത്രക്കാർ ആശങ്കയിൽ; വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാനും പാട്; അടിയന്തര പരിഹാരം വേണമെന്ന് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ

വൈകുന്നേരവും സമാനമായ സ്ഥിതിയാണെന്നും ഉച്ചയ്ക്ക് 2.05ന് കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന വണ്ടി സമയം മാറ്റി അഞ്ചരക്ക് കോഴിക്കോട് നിന്നും മംഗ്ളൂറിലേക്ക് പുറപ്പെടുന്ന രീതിയിൽ ഓടിക്കാമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. വളരെ നിസാരമായ സമയ ക്രമീകരണത്തിലൂടെ നടപ്പിലാക്കാൻ പറ്റുന്ന വികാരങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർ ക്രൂരമായി അവഗണിക്കുകയാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Keywords: News, Kerala, Kasaragod, Train, Railway, North Malabar, North Malabar train passengers in distress.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia