city-gold-ad-for-blogger

Nobel Prize Winners | 2022-ലെ നൊബേൽ സമ്മാന ജേതാക്കൾ ഇവർ; വിശദമായറിയാം

ഓസ്‌ലോ: (www.kasargodvartha.com) 1895-ലെ ആൽഫ്രഡ് നൊബേലിന്റെ വിൽപത്രം അനുസരിച്ച് ആറ് വ്യത്യസ്ത മേഖകളിൽ, 'മുൻ വർഷത്തിൽ മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നൽകിയവർക്ക്', നൽകുന്ന അവാർഡാണ് നൊബേൽ സമ്മാനങ്ങൾ. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലാണ് നോബൽ സമ്മാനങ്ങൾ നൽകുന്നത്. നോബൽ സമ്മാനങ്ങൾ അതത് മേഖലകളിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളായി പരക്കെ കണക്കാക്കപ്പെടുന്നു. സമ്മാനദാന ചടങ്ങുകൾ വർഷം തോറും നടക്കുന്നു. ഓരോ സ്വീകർത്താവിനും സ്വർണ മെഡൽ, ഡിപ്ലോമ, ക്യാഷ് അവാർഡ് എന്നിവ ലഭിക്കുന്നു.

ആൽഫ്രഡ് നോബലിന്റെ ഇച്ഛയ്ക്ക് അനുസൃതമായി എല്ലാ വർഷവും നോബൽ സമ്മാന ജേതാവിനെ നാമനിർദേശം ചെയ്യുന്നതും ഒടുവിൽ തെരഞ്ഞെടുക്കുന്നതും നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ  ഉത്തരവാദിത്തമാണ്. ഈ വർഷത്തെ നൊബേൽ സമ്മാന ജേതാക്കളെ ഒക്ടോബർ മൂന്ന് മുതൽ പ്രഖ്യാപിക്കുന്നു, ഒക്ടോബർ 10 വരെ തുടരും.

നോബൽ സമ്മാന ജേതാക്കൾ - 2022         

Nobel Prize Winners | 2022-ലെ നൊബേൽ സമ്മാന ജേതാക്കൾ ഇവർ; വിശദമായറിയാം

1. വൈദ്യശാസ്ത്രം:

പ്രൊഫ. സ്വാന്റേ പാബോ 

സ്വീഡിഷ് ജനിതകശാസ്ത്രജ്ഞൻ, ആദിമ മനുഷ്യന്റെ പരിണാമ സംബന്ധമായ കണ്ടെത്തലിനാണ് പുരസ്‌കാരം. മനുഷ്യരാശിയുടെ രണ്ട് ആദ്യകാല പൂർവികരുടെ ജനിതക ഐഡന്റിറ്റി കണ്ടെത്തി.

2. ഭൗതികശാസ്ത്രം:

അലൻ ആസ്പെക്ട്

ജോൺ എഫ്. ക്ലോസർ 

ആന്‍റൺ സിലിംഗർ

ക്വാണ്ടം മെകാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്. ഇവർ കംപ്യൂടിംഗിലും ക്രിപ്റ്റോഗ്രഫിയിലും പുതിയ ആപ്ലികേഷനുകൾ അതിവേഗം വികസിപ്പിച്ചെടുക്കുന്നതിനുള്ള അടിത്തറ പാകി.

3. രസതന്ത്രം

കരോലിൻ ബെർട്ടോസി

മോർട്ടൻ മെൽഡൽ

ബാരി ഷാർപ്‌ലെസ് 

രസതന്ത്രത്തിന്റെ കൂടുതൽ പ്രവർത്തനക്ഷമമായ രൂപത്തിന് അടിത്തറയിട്ടതിനാണ് യുഎസിലെയും ഡെൻമാർകിലെയും മൂന്ന് ശാസ്ത്രജ്ഞർക്ക് പുരസ്കാരം ലഭിച്ചത്. 

4. സാഹിത്യം 

ആനി എർണാക്‌സ് 

എഴുത്തിന്റെ വിമോചന ശക്തിയിൽ ആനി വിശ്വസിച്ചിരുന്നതായി നൊബേൽ കമ്മിറ്റി പറഞ്ഞു. അവരുടെ കൃതി താരതമ്യത്തിന് അതീതമാണ്, ലളിതമായ ഭാഷയിൽ എഴുതിയ ശുദ്ധമായ സാഹിത്യമാണ് അതെന്നും കമ്മിറ്റി വിലയിരുത്തി.

5. സമാധാനം 

അലസ് ബിയാലിയാറ്റ്‌സ്‌ക് 

സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് 

മെമ്മോറിയൽ 

ബെലാറസില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിക്കും യുക്രൈന്‍ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ എന്നീ സംഘടനകള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.

ഇൻഡ്യയിൽ നിന്നുള്ള നൊബേൽ സമ്മാന ജേതാക്കൾ

രവീന്ദ്രനാഥ ടാഗോർ - സാഹിത്യം - 1913 

സി വി രാമൻ - ഫിസിക്സ് - 1930

മദർ തെരേസ - സമാധാനം - 1979 

അമർത്യ സെൻ - സാമ്പത്തിക ശാസ്ത്രം - 1998 

കൈലാഷ് സത്യാർത്ഥി - സമാധാനം - 2014 


ഹർ ഗോവിന്ദ് ഖോറാന - വൈദ്യശാസ്‌ത്രം - 1968 - യുണൈറ്റഡ് സ്റ്റേറ്റ്സ് (ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ചത്)

സുബ്രഹ്മണ്യൻ ചന്ദ്രശേഖർ - ഫിസിക്സ് - 1983 യുണൈറ്റഡ് സ്റ്റേറ്റ്സ് (ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ചത്)

വെങ്കി രാമകൃഷ്ണൻ - കെമിസ്ട്രി - 2009 - യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് (ഇന്ത്യയിൽ ജനിച്ചത്)

അഭിജിത് ബാനർജി - ഇക്കണോമിക്സ് - 2019 യുണൈറ്റഡ് സ്റ്റേറ്റ്സ് (ഇന്ത്യയിൽ ജനിച്ചത്)

റൊണാൾഡ് റോസ് -  വൈദ്യശാസ്‌ത്രം  - 1902 യുണൈറ്റഡ് കിംഗ്ഡം (ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ചത്)

റുഡ്യാർഡ് കിപ്ലിംഗ് - സാഹിത്യം - 1907 - യുണൈറ്റഡ് കിംഗ്ഡം (ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിൽ ജനിച്ചു

Keywords: Nobel Prize,Physics, Chemistry, Physiology or Medicine, Literature, and Peace, Award, international,news,Top-Headlines,Latest-News,India.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia