city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Morten Meldal | പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് പ്രൊഫസർ മോര്‍ട്ടന്‍ പി മെല്‍ഡല്‍, അഭിമാന ശാസ്ത്രജ്ഞനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും കാസർകോട്ടേക്ക് വിദ്യാർഥിയെത്തി!

കാസർകോട്: (KasargodVartha) പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് മോര്‍ട്ടന്‍ പി മെല്‍ഡല്‍ പറഞ്ഞു. കാസര്‍കോട് ഗവ.കോളേജില്‍ നടക്കുന്ന 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആവശ്യത്തിനുസരിച്ചുള്ള സുസ്ഥിരമായ ഇടപെടലുകളാണ് സമൂഹം ശാസ്ത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും രസതന്ത്രത്തോട് അഭിരുചി വളര്‍ത്തുന്നതില്‍ പ്രകൃതി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  
Morten Meldal | പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് പ്രൊഫസർ മോര്‍ട്ടന്‍ പി മെല്‍ഡല്‍, അഭിമാന ശാസ്ത്രജ്ഞനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും കാസർകോട്ടേക്ക് വിദ്യാർഥിയെത്തി!

നോബേല്‍ സമ്മാനത്തിലേക്കുള്ള ഗവേഷണ വീഥിയില്‍ നേരിട്ട ജയ പരാജയങ്ങളെക്കുറിച്ച് അദ്ദേഹം ശാസ്ത്ര കോണ്‍ഗ്രസ് പ്രതിനിധികളുമായി അനുഭവം പങ്കുവെച്ചു. നോബേല്‍ സമ്മാനത്തിന് അര്‍ഹമാക്കിയ ക്ലിക്ക് കെമിസ്ട്രിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രസതന്ത്രത്തെ ഫംഗ്ഷണലിസത്തിന്റെ യുഗത്തിലേക്ക് കൊണ്ടുവരികയും ക്ലിക്ക് കെമിസ്ട്രിയ്ക്ക് അടിത്തറപാകുകയും ചെയ്ത ഗവേഷണങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
  
Morten Meldal | പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് പ്രൊഫസർ മോര്‍ട്ടന്‍ പി മെല്‍ഡല്‍, അഭിമാന ശാസ്ത്രജ്ഞനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും കാസർകോട്ടേക്ക് വിദ്യാർഥിയെത്തി!

ഫാര്‍മസ്യൂട്ടിക്കല്‍സ്, മെറ്റീരിയല്‍ കെമിസ്ട്രി തുടങ്ങിയ മേഖലകളില്‍ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഈ കണ്ടുപിടുത്തം കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍മ്മാണ മേഖലയിലും ഗതാഗത മേഖലയിലും കാലാനുസൃതമായ പദാര്‍ത്ഥങ്ങള്‍ വികസിപ്പിക്കുന്നതിന് രസതന്ത്ര ശാസ്ത്രജ്ഞര്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര ഗവേഷകരും വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും മോര്‍ട്ടന്‍ പി മെല്‍ഡലുമായി സംവദിച്ചു.
  
Morten Meldal | പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് പ്രൊഫസർ മോര്‍ട്ടന്‍ പി മെല്‍ഡല്‍, അഭിമാന ശാസ്ത്രജ്ഞനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും കാസർകോട്ടേക്ക് വിദ്യാർഥിയെത്തി!

മോര്‍ട്ടന്‍ പി മെല്‍ഡലിനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും വിദ്യാര്‍ത്ഥിയെത്തി

കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യാതിഥിയായി എത്തിയ നോബേല്‍ സമ്മാന ജേതാവ് പ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലിനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും വിദ്യാര്‍ത്ഥിയെത്തി. മോര്‍ട്ടന്‍ പി. മെല്‍ഡലിന്റെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തിയ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ പിജി കെമിസ്ട്രി വിദ്യാര്‍ത്ഥി സഞ്ജയ് ആണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സഞ്ജയ് കാസര്‍കോട് നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മോര്‍ട്ടന്‍ പി. മെല്‍ഡല്‍ പങ്കെടുക്കുന്ന വിവരം അറിഞ്ഞത്. മോര്‍ട്ടന്‍ പി. മെല്‍ഡലിന്റെ വലിയൊരു ആരാധകനാണ് താനെന്നും അദ്ദേഹത്തെ നേരിട്ട് കാണാനും ക്ലാസ്സില്‍ പങ്കെടുക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സഞ്ജയ് പറഞ്ഞു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ സഞ്ജയ് ആഗ്രഹിക്കുന്നതും രസതന്ത്ര ശാസ്ത്രജ്ഞനാകണമെന്നാണ്.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Nobel Laureate Prof. Morten P Meldal says nature played major role in inculcating interest in chemistry.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia