city-gold-ad-for-blogger

ബേക്കല്‍ കോട്ടയില്‍ പോയപ്പോള്‍ ശൗചാലയമില്ലാതെ വിഷമിച്ച വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു; ഒരുമാസത്തിനകം ശൗചാലയം പണിയാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 30.05.2017) ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ശൗചാലയമില്ലാത്തതിനെ തുടര്‍ന്ന് വിഷമിച്ച വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനകം കോട്ടയ്ക്കകത്ത് ശൗചാലയം പണിയാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ബോവിക്കാനം ബി എ ആര്‍ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും മുളിയാര്‍ എസ് എസ് ക്ഷേത്രത്തിന് സമീപം താമസക്കാരിയുമായ കാവ്യ ഉണ്ണി എം നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രി അടിയന്തിര നിര്‍ദേശം നല്‍കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30 നാണ് കാവ്യ കുടുംബത്തോടൊപ്പം ബേക്കല്‍ കോട്ട സന്ദര്‍ശിക്കാന്‍ പോയത്.

ബേക്കല്‍ കോട്ടയില്‍ പോയപ്പോള്‍ ശൗചാലയമില്ലാതെ വിഷമിച്ച വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു; ഒരുമാസത്തിനകം ശൗചാലയം പണിയാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ആറ് ഏക്കറോളം വരുന്ന കോട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് ശൗചാലയമില്ലെന്നറിഞ്ഞതോടെയാണ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചത്. ശൗചാലയ അന്വേഷിച്ച് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവര്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയായിരുന്നു. ബേക്കല്‍ കോട്ടയില്‍ പ്രവേശിക്കണമെങ്കില്‍ 15 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും കോട്ടയ്ക്കകത്തില്ല.

വീട്ടിലെത്തിയതോടെയാണ് ഈ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണണമെന്ന് കാവ്യയ്ക്ക് ബോധമുണ്ടായത്. ഇതോടെ നരേന്ദ്ര മോദി എന്ന ആപ്ലിക്കേഷനിലൂടെ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് വിവരം അറിയിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ നിന്ന് കാവ്യക്ക് രേഖാ മൂലം അറിയിപ്പ് ലഭിച്ചത്. തൃശൂര്‍ ആസ്ഥാനമായ ആര്‍ക്കിയോളജിക്കല്‍ വകുപ്പിനാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം നല്‍കിയത്.

ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് കാവ്യ വിജയിച്ചത്. നേരത്തെ പത്താം ക്ലാസിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ബോവിക്കാനത്തെ പിക്കപ്പ് ലോറി ഡ്രൈവറായ ഉണ്ണികൃഷ്ണന്‍ - ജയശ്രീ ദമ്പതികളുടെ മകളാണ് കാവ്യ. സഹോദരന്‍ രാഹുല്‍ ഉണ്ണി എം ബോവിക്കാനം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Keywords:  Kerala, kasaragod, Bekal, Students, news, PM, Top-Headlines, Muliyar, school, Bovikanam, Public-toilet,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia