മുളിയാർ സി എച് സിയിൽ സ്ഥിരം ആംബുലൻസില്ല; അനുവദിച്ചതും തിരിച്ചെടുത്തു, വലഞ്ഞ് രോഗികൾ
May 8, 2021, 19:32 IST
മുളിയാർ: (www.kasargodvartha.com 08.05.2021) നിത്യേന നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ മുളിയാർ സി എച് സിയിൽ ആംബുലൻസില്ലാത്തതിനാൽ രോഗികൾ വലയുന്നു. ബ്ലോക് ലെവൽ കോവിഡ് കൺട്രോൾ സെൽ മുളിയാർ സി എച് സി ആശുപത്രി കേന്ദ്രീകരിച്ച് ഒരു വർഷം മുമ്പ് 108 ആംബുലൻസ് അനുവദിച്ച് ഉദ്ഘാടനം നിർവഹിച്ചുവെങ്കിലും പെട്ടെന്ന് തന്നെ ആരോഗ്യ വകുപ്പ് തിരിച്ചെടുക്കുകയായിരുന്നു.
എൻഡോസൾഫാൻ പാകേജിലുള്ള മുളിയാർ ഗ്രാമപഞ്ചായത്ത് ആംബുലൻസ് പൂർണസജ്ജവുമല്ല. സ്ഥിരം ഡ്രൈവറില്ലാത്ത അവസ്ഥയിലുമാണ്. ഇത് രോഗികൾക്ക് ഉപയോഗിക്കണമെങ്കിൽ ഗ്രാമപഞ്ചായത്തിൻ്റെയോ, കലക്ടറുടെയോ അനുമതി നേടേണ്ട സ്ഥിതിയാണുള്ളത്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ രോഗികൾ ഏറെ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.
അടിയന്തിരമായി ആംബുലൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ജില്ലാ കലക്ടർ, ജില്ലാ മെഡികൽ ഓഫീസർ, കാറഡുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് കത്തയച്ചു. ഒഴിവുള്ള ജെ എച് ഐ, ജെ പി എച് എൻ തസ്തികകളിൽ നിയമനം നടത്താനും അവർ ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, Muliyar, Hospital, Treatment, COVID-19, Ambulance, Top-Headlines, Health-Department, Health, No permanent ambulance at Muliyar CHC; Allotted was withdrawn.
< !- START disable copy paste -->