city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെക്ക് പോസ്റ്റും, പാസുമില്ല; റെയില്‍പാളത്തിലൂടെ നടന്നു പോകുന്നത് നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍

മൊഗ്രാല്‍: (www.kasargodvartha.com 10.05.2020) അതിര്‍ത്തി ചെക്ക് പോസ്റ്റും, പരിശോധനയുമൊന്നുമില്ലാതെ കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്കും, തിരിച്ചും റെയില്‍പാളത്തിലൂടെ ദിവസേന നടന്നുപോകുന്നത് നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍. കോവിഡ്-19 ന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവഴി അതിഥി തൊഴിലാളികളുടെ ഒഴുക്ക് തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ നിന്ന് മാത്രമല്ല മറ്റു ജില്ലകളില്‍ നിന്ന് കൂടി അതിഥി തൊഴിലാളികള്‍ റെയില്‍ പാളത്തിലൂടെ നടന്നു പോകുന്നത് നിത്യ കാഴ്ചയാണ്.

കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരൊക്കെ ഇതുവഴി കാല്‍നടയായി പോകുന്നുണ്ട്. ഇതില്‍ കുട്ടികളും, സ്ത്രീകളുമുണ്ട്. കൂടാതെ ഇവരില്‍ ചിലര്‍ ഭിക്ഷാടനത്തിനായി സമീപത്തുള്ള വീടുകളിലും വരുന്നുണ്ട്.

ചെക്ക് പോസ്റ്റും, പാസുമില്ല; റെയില്‍പാളത്തിലൂടെ നടന്നു പോകുന്നത് നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍

വിവിധ മേഖലകളിലായി ജോലി ചെയ്ത് വന്നിരുന്ന സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇതിനെ കുറിച്ചുള്ള അജ്ഞതയാണ് മറുനാടന്‍ തൊഴിലാളികള്‍ ഇത്തരത്തില്‍ കാല്‍നടയായി സ്വദേശത്തേക്ക് പോകാന്‍ കാരണമാകുന്നത്. തലപ്പാടി ദേശീയപാതയില്‍ ഒരുക്കിയ ചെക്ക് പോസ്റ്റ് സംവിധാനം കുമ്പളയിലോ, മഞ്ചേശ്വരത്തോ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും ഒരുക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

ഇതിന് പുറമെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഊടുവഴിയിലൂടെ അധികൃതരുടെ കണ്ണും വെട്ടിച്ച് ദിവസവും നിരവധിപേര്‍ എത്തുന്നുണ്ടത്രെ. ഇവരെ ബോര്‍ഡര്‍ കടത്തിവിടാനായി ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട് എന്നാണറിയുന്നത്. ഇത് കൂടി അന്വേഷണ വിധേയമാക്കണമെന്ന് മൊഗ്രാല്‍ ദേശീയ വേദി ആവശ്യപ്പെട്ടു.

ചെക്ക് പോസ്റ്റും, പാസുമില്ല; റെയില്‍പാളത്തിലൂടെ നടന്നു പോകുന്നത് നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍


Keywords: Kasaragod, Kerala, news, Railway-track, Top-Headlines, No pass no check post; guest employees going to homeland via railway track
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia