കാഞ്ഞങ്ങാട് നഗരസഭയില്‍ കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ക്ക് വിലക്കേര്‍പെടുത്തി നോട്ടീസ് പതിച്ചു; പ്രതിഷേധവുമായി ഗുണഭോക്താക്കള്‍
Feb 6, 2017, 10:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/02/2017) കാഞ്ഞങ്ങാട് നഗരസഭയില്‍ കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ക്ക് വിലക്കേര്പെടുത്തിക്കൊണ്ട് സെക്രട്ടറിയുടെ പേരില്‍ നോട്ടീസ് പതിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗുണഭോക്താക്കള്‍ രംഗത്തുവന്നു.
വീട് നിര്‍മാണം ഉള്‍പെടെയുള്ള അടിസ്ഥാനകാര്യങ്ങള്ക്കുവേണ്ടി അപേക്ഷ നല്കാന് കാഞ്ഞങ്ങാട് നഗരസഭയിലെത്തുന്നവര് ഇതോടെ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിട നിര്‍മാണത്തിനുപോലും കൂച്ചുവിലങ്ങിടുന്ന നഗരസഭാ അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്.
ഇതേക്കുറിച്ച് നഗരസഭാ കാര്യാലയത്തില്‍ അന്വേഷിക്കുമ്പോള്‍ നഗരസഭാപരിധിയില്‍ നടപ്പിലാക്കുന്ന വിവിധ വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തല്ക്കാലം മാറ്റിവെച്ചിരിക്കുകയാണെന്നും പരാതികളുണ്ടെങ്കില്‍ ചെയര്‍മാനെ അറിയിക്കണമെന്നുമാണ് ജീവനക്കാരുടെ മറുപടി. കാഞ്ഞങ്ങാട് നഗരത്തിലെ റോഡ്നിര്മാണപ്രവര്ത്തനങ്ങളുടെയും മറ്റ് വികസനപദ്ധതികളുടെയും പേരിലാണ് കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ പോലും സ്വീകരിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.
വീട് നിര്‍മാണത്തിന് തറ കെട്ടി ബാക്കി പ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാകാതെ വിഷമിക്കുന്നവരും ബാങ്കില്‍ നിന്നും മറ്റും വായ്പ ലഭിക്കേണ്ടവരും നഗരസഭയുടെ ഇത്തരമൊരു നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ്. കാലപ്പഴക്കം ചെന്നതും പൊളിഞ്ഞുവീഴാറായതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്കും സ്വന്തമായി നിലവില്‍ വീടില്ലാത്തവര്‍ക്കും പുതിയ വീടുകള്‍ നിര്‍മിക്കാന്‍ നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് സാധിക്കാത്ത സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ മറ്റൊരു നഗരസഭയിലും ഇങ്ങനെയൊരു നിയമമില്ലെന്നാണ് ഗുണഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. വീട് നിര്‍മാണത്തിനും മറ്റുമായി നല്കിയ നൂറുകണക്കിന് അപേക്ഷകള്‍ നഗരസഭയില്‍ കെട്ടിക്കിടക്കുമ്പോഴാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. അപേക്ഷകളുമായി എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് അപേക്ഷ സ്വീകരിക്കുന്നതല്ല എന്ന നോട്ടീസാണ്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് നഗരസഭയുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ ഏറെ കാലതാമസമെടുക്കും. അത്രയും കാലം നഗരസഭാപരിധിയില്‍ താമസിക്കുന്നവരാരും വീടുകളും മറ്റുകെട്ടിടങ്ങളും നിര്മിക്കേണ്ടെന്നാണോ നഗരസഭ ഉദേശിക്കുന്നതെന്നും ഇതിന് ഗുണഭോക്താക്കളെ എന്തിനാണ് ബലിയാടാക്കുന്നതെന്നുമാണ് ചോദ്യം. ഇത്തരം നടപടികളെ ചോദ്യം ചെയ്യേണ്ട നഗരസഭയിലെ പ്രതിപക്ഷവും നിഷ്ക്രിയത്വം പാലിക്കുകയാണ്.
Keywords: Kanhangad, Kanhangad-Municipality, Kasaragod, Kerala, No more building construction application in Kanhangad Municipality?