city-gold-ad-for-blogger

നേത്രരോഗ വിദഗ്ദ്ധയും അവധിയില്‍ പോയി; ഡോക്ടര്‍മാര്‍ കുറയുമ്പോഴും രോഗികളുടെ തള്ളിക്കയറ്റം, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ വഴിമുട്ടുന്നു, ലാബുകളിലെ ഉപകരണങ്ങള്‍ കേടായിട്ടും നന്നാക്കാന്‍ നടപടിയില്ല, പരിശോധന സ്വകാര്യ ലാബിലേക്ക്

സുബൈര്‍ പള്ളിക്കാല്‍ 

കാസര്‍കോട്: (www.kasargodvartha.com 21.09.2018) നേത്രരോഗ വിദഗ്ദ്ധയും അവധിയില്‍ പോയതോടെ കാസര്‍കോട് ജനറല്‍ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ കഷ്ടപ്പെടുന്നു. പനിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുമ്പോഴാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ കൊഴിഞ്ഞുപോകുന്നത്. നേരത്തെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തയ്യാറായിരുന്ന ത്വക്ക് രോഗ വിദഗ്ദ്ധയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പകരം വന്ന കണ്ണൂരിലെ ത്വക്ക് രോഗ വിദഗ്ദ്ധ ഒരു ദിവസം മാത്രം ജോലി ചെയ്ത് നീണ്ട അവധിയില്‍പോയിരിക്കുകയാണ്.

ഇതിനു പിന്നാലെയാണ് നേത്രരോഗ വിദഗ്ദ്ധയും അവധിയില്‍ പോയിരിക്കുന്നത്. ചൊവ്വയും വ്യാഴവും മറ്റു ആശുപത്രികളില്‍ നിന്നും നേത്രരോഗ വിദഗ്ദ്ധന്‍ വരുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വാദിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രയോജനമൊന്നും രോഗികള്‍ക്ക് ലഭിക്കുന്നില്ല. അതിനിടെ ജനറല്‍ ആശുപത്രിയിലെ ലാബില്‍ ഉപകരണങ്ങള്‍ തകരാറിലായതോടെ ലാബ് പരിശോധനയും മുടങ്ങിയിരിക്കുകയാണ്. ലിവര്‍ ഫംഗ്ഷന്‍ പരിശോധന, ആര്‍ എഫ് ടി പരിശോധന, സിറം പരിശോധന, കൊളസ്‌ട്രോള്‍, ബ്ലഡ്, യൂറിക് ആസിഡ്, കാല്‍സ്യം പരിശോധനകളെല്ലാം തന്നെ ഇപ്പോള്‍ താറുമാറായിരിക്കുകയാണ്. സ്വകാര്യ ലാബുകളിലേക്കാണ് ഇപ്പോള്‍ രോഗികളെ പരിശോധനയ്ക്ക് അയക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് വന്‍ തുക പുറത്തു നിന്നുള്ള ലാബ് പരിശോധനയ്ക്ക് നല്‍കേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

നേത്രരോഗ വിദഗ്ദ്ധയും അവധിയില്‍ പോയി; ഡോക്ടര്‍മാര്‍ കുറയുമ്പോഴും രോഗികളുടെ തള്ളിക്കയറ്റം, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ വഴിമുട്ടുന്നു, ലാബുകളിലെ ഉപകരണങ്ങള്‍ കേടായിട്ടും നന്നാക്കാന്‍ നടപടിയില്ല, പരിശോധന സ്വകാര്യ ലാബിലേക്ക്

കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ പരിശോധന നടന്നിരുന്നു. രോഗികള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞ കലക്ടര്‍ക്ക് ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  പ്രസവ വാര്‍ഡില്‍ തറയിലാണ് ഗര്‍ഭിണികളെ കിടത്തുന്നത്. ചൂടുവെള്ളം ലഭിക്കുന്നില്ലെന്നും ലിഫ്റ്റ് തകരാര്‍ പതിവാണെന്നും മറ്റുമുള്ള പരാതികളുടെ ഭാണ്ഡക്കെട്ടാണ് രോഗികളും കൂട്ടിരിപ്പുകാരും കലക്ടര്‍ക്കു മുന്നില്‍ അഴിച്ചു വെച്ചത്. പരാതികള്‍ പരിഹരിക്കാനുള്ള നടപടിയുണ്ടാകുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ലാബിന്റെ ഉള്‍വശം ശുചീകരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതായാണ് രോഗികള്‍ പറയുന്നത്. പലയിടത്തും പൂപ്പല്‍ പിടിച്ച് കിടക്കുകയാണ്. ശോചനീയാവസ്ഥ മാറ്റുന്നതിന് ആരോഗ്യ വകുപ്പും ആശുപത്രി വികസന സമിതിയും നഗരസഭയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Hospital, Health, Govt.Hospital, Doctors, Report, Top-Headlines, No Eye Specialist in Kasaragod General Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia