city-gold-ad-for-blogger
Aster MIMS 10/10/2023

Passport | കാസർകോട്ട് പേരിനൊരു പാസ്പോർട് സേവാകേന്ദ്രം; പ്രവർത്തനം കുടുസു മുറിയിൽ; പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല; 'പയ്യന്നൂരിൽ ഒരാഴ്ചയ്ക്കുള്ളിൽ പാസ്പോർട് ലഭിക്കുമ്പോൾ ഇവിടെ ഒരു മാസത്തോളം കാത്തിരിക്കണം'

കാസർകോട്: (Kasargodvartha) പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കാസർകോട്ട് പേരിനൊരു പാസ്പോർട് സേവാകേന്ദ്രം. ഏറെ മുറവിളികൾക്കൊടുവിൽ 2017 എപ്രിലിൽ കാസർകോട്‌ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തോട് ചേർന്ന് പ്രവർത്തനം തുടങ്ങിയ സ്ഥാപനം ഇപ്പോഴും കനത്ത അവഗണനയാണ് നേരിടുന്നത്. ശരിയായ വായുസഞ്ചാരം പോലുമില്ലാതെ രണ്ട് കുടുസു മുറികളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. എല്ലാ കാര്യങ്ങളും ചെയ്യാൻ നാല് ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്.

Passport | കാസർകോട്ട് പേരിനൊരു പാസ്പോർട് സേവാകേന്ദ്രം; പ്രവർത്തനം കുടുസു മുറിയിൽ; പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല; 'പയ്യന്നൂരിൽ ഒരാഴ്ചയ്ക്കുള്ളിൽ പാസ്പോർട് ലഭിക്കുമ്പോൾ ഇവിടെ ഒരു മാസത്തോളം കാത്തിരിക്കണം'

ഫോടോയെടുക്കുന്നതിനിടെ കാമറയുടെ ബാറ്ററി ചാർജ് തീരുന്നതും, പകരം ബാറ്ററിയില്ലാത്തിനാൽ റീ ചാർജാകും വരെ കാത്തിരിക്കേണ്ടി വരുന്നതും ഇവിടത്തെ കാഴ്ചയാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. പുതിയ പാസ്പോർടിനോ പുതുക്കുന്നതിനോ കാസർകോട്ടെ കേന്ദ്രത്തിൽ അപോയിൻമെൻറ് എടുക്കുകയാണെങ്കിൽ പാസ്പോർട് ലഭിക്കാൻ ഒരു മാസത്തോളം സമയം എടുക്കുന്നതായും എന്നാൽ പയ്യന്നൂരിലാണെങ്കിൽ ഒരാഴ്ചയ്ക്കുളിൽ ലഭിക്കുന്നുവെന്നുമാണ് ഒരു യുവാവ് കാസർകോട് വാർത്തയോട് പ്രതികരിച്ചത്.

അപേക്ഷകർക്ക് ഇരിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഉള്ള സൗകര്യങ്ങളും ഇവിടെയില്ല. പോസ്റ്റ് ഓഫീസിലേക്ക് നടന്നുകയറുന്ന വഴിയിലാണ് സേവാകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അപേക്ഷകർ ക്യൂ നിൽക്കേണ്ടത്. നൂറ് കണക്കിന് അപേക്ഷകരാണ് ദിവസവും കാസർകോട്ട് എത്തുന്നത്. കൈക്കുഞ്ഞുങ്ങളുമടക്കമുള്ള സ്ത്രീകളും, പുരുഷന്മാരും, പ്രായമായവരും ടോകൺ വിളിക്കുന്നതുവരെ പുറത്ത് കാത്തുനിൽക്കണം. അടുത്തുള്ള മരത്തണലും സമീപത്തുള്ള കടകളുമൊക്കെയാണ് മഴയും വെയിലും കൊള്ളാതിരിക്കാൻ ആശ്രയം. വാഹന പാർകിങ് സൗകര്യവും ഇവിടെയില്ല.

അപേക്ഷകർക്ക് മുൻകൂട്ടി തീയതിയും സമയവും നൽകുന്നുണ്ടെങ്കിലും ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും നേരത്തെ എത്തുന്നവർ ഊഴവും കാത്ത് പുറത്തുനിൽക്കേണ്ടി വരുന്നു. പാസ്‌പോർട് സേവാ കേന്ദ്രത്തിലുള്ള എ സി പ്രവർത്തിക്കാതെ മാസങ്ങളായി. അടച്ചിട്ട മുറിക്കുള്ളിൽ വായുകടക്കാനും പുറന്തള്ളാനും മറ്റ് സംവിധാനങ്ങളുമില്ല. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകൾ ഏറെയുള്ള ജില്ലകളിൽ ഒന്നാണ് കാസർകോട്. ഗൾഫ് രാജ്യങ്ങളിൽ വലിയൊരളയിൽ ജില്ലയിൽ നിന്നുള്ളവരുണ്ട്. കിലോമീറ്ററുകള്‍ താണ്ടി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പയ്യന്നൂരിലെ പാസ്‌പോര്‍ട് സേവാകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് ആശ്വാസമായാണ് കാസർകോട്ട് സേവാ കേന്ദ്രം ആരംഭിച്ചത്. 

എന്നാൽ ഇവിടെ കടുത്ത ദുരിതം നേരിടുമ്പോൾ അധികൃതർ പോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അടിയന്തരമായി പാസ്പോർട് ലഭിക്കുന്നതിനും മതിയായ സൗകര്യങ്ങളില്ല. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അധികാരികള്‍ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Keywords: Passport, Seva Kendra, Malayalam, News, Foreign, Expatriate, Post Office, Kasaragod, Gulf,  No basic facilities in  Passport Seva Kendra, Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL