city-gold-ad-for-blogger

Bridge Damaged | കഴിഞ്ഞ കാലവർഷത്തിൽ അടിഭാഗം തകർന്ന ചീർക്കയം പാലം നന്നാക്കാൻ നടപടിയായില്ല; മഴ കനക്കുന്നതോടെ കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയിൽ ജനങ്ങൾ

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) കഴിഞ്ഞ കാലവർഷത്തിൽ തകർന്ന വരക്കാട് പറമ്പ റോഡിലെ ചീർക്കയം പാലത്തിന്റെ അടിഭാഗം ഒരുവർഷമായിട്ടും നന്നാക്കാൻ നടപടിയായില്ല. ദിവസേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന വരക്കാട് പറമ്പ റോഡിലെ ചീർക്കയം പാലം കാലവർഷം കനക്കുന്നതോടെ കൂടുതൽ അപകടത്തിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 1994ൽ നിർമിച്ച രണ്ട് സ്പാനുള്ള പെട്ടി പാലമാണ് അടിഭാഗം പൂർണമായും തകർന്ന നിലയിലുള്ളത്.

Bridge Damaged | കഴിഞ്ഞ കാലവർഷത്തിൽ അടിഭാഗം തകർന്ന ചീർക്കയം പാലം നന്നാക്കാൻ നടപടിയായില്ല; മഴ കനക്കുന്നതോടെ കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയിൽ ജനങ്ങൾ

പഴയറോഡ് രണ്ട് വർഷം മുൻപ് മെകാഡം റോഡ് ആയെങ്കിലും പാലത്തിന്റെ അറ്റകുറ്റപണികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. റോഡിന് വീതി കൂട്ടാൻ പഴയപാലത്തിന്റെ അരികിൽ കോൺക്രീറ്റ് ഇട്ടെങ്കിലും തകർന്ന പാലത്തിന്റെ അടിഭാഗത്ത്‌ അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. കഴിഞ്ഞ കാലവർഷത്തിലെ മലവെള്ള പാച്ചലിൽ ആണ് പാലത്തിന്റെ അടി ഭാഗം തകരുകയും കോൺക്രീറ്റും കമ്പിയും ഉൾപെടെ ഒലിച്ചു പോവുകയും ചെയ്തത്.

Bridge Damaged | കഴിഞ്ഞ കാലവർഷത്തിൽ അടിഭാഗം തകർന്ന ചീർക്കയം പാലം നന്നാക്കാൻ നടപടിയായില്ല; മഴ കനക്കുന്നതോടെ കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയിൽ ജനങ്ങൾ

മെകാഡം റോഡിൽ പാലത്തിന്റെ അടുത്ത് സുരക്ഷയ്ക്കായി നിർമിച്ച കുറ്റി മതിൽ കഴിഞ്ഞ ദിവസം ഉണ്ടായകാറ്റിലും മഴയിലും മറിഞ്ഞുവീണു. ഇത് കൂടുതൽ അപകട സാധ്യത വർധിപ്പിക്കുന്നു. പാലത്തിന്റെ അടിഭാഗം തകർന്നതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കൂടുതൽ കോൺക്രീറ്റ് അടർന്നു വീഴുന്നുമുണ്ട്. അടിഭാഗം ഒലിച്ചു പോയി പാലത്തിന്റെ അകത്തേക്ക് വലിയ കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. ഈകുഴിയിൽ കൂടി വെള്ളം പുറത്തേക്ക് ഒഴുകി വരുന്നത് പാലത്തിന്റെ അടിഭാഗത്ത്‌ കൂടുതൽ വിള്ളൽ വീഴാൻ ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് ചീർക്കയം പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

Keywords: News, Kasaragod, Kerala, Repair, Damage, Bridge, Vehicles, Road, No action taken to repair Cheerkayam Bridge, which was damaged in last monsoon.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia